
ആലപ്പുഴ: കാണാതായ യുവതിയുടെ മൃതദേഹം പമ്പാ നദിയിൽ നിന്നും കണ്ടെത്തി. കടമ്പൂർ ശ്രീവിലാസം വീട്ടിൽ അഞ്ജു എസ്. നായരെ (34) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. (Woman found dead)
രണ്ട് ദിവസം മുമ്പാണ് ഇവരെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നദിയിൽനിന്ന് മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.