കടല്‍ മണല്‍ഖനനം അനുവദിക്കില്ല; കെ.സി. വേണുഗോപാല്‍ | K.C. Venugopal

കടല്‍ മണല്‍ഖനനം അനുവദിക്കില്ല; കെ.സി. വേണുഗോപാല്‍ | K.C. Venugopal
Published on

ആലപ്പുഴ: കടല്‍ മണല്‍ ഖനത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. ഇക്കാര്യം ആവശ്യപ്പെട്ട് നരേന്ദ്ര മോദിക്ക് എം.പി കത്തുനല്‍കി. സംസ്ഥാനത്ത് കൊല്ലം സൗത്ത്, നോര്‍ത്ത്, ആലപ്പുഴ, പൊന്നാനി, ചാവക്കാട് എന്നിവിടങ്ങളില്‍ തീരക്കടല്‍ ഖനനം ചെയ്യുന്ന ലേല നടപടികളുമായി കേന്ദ്ര ഖനന മന്ത്രാലയം മുന്നോട്ട് പോകുകയാണ്. മത്സ്യക്കയറ്റുമതില്‍ ലോകത്ത് ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനമാണ്. ഇക്കാര്യം കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി ചൂണ്ടിക്കാട്ടുകയും ചെയ്തു. കടല്‍ മണല്‍ ഖനനത്തിലൂടെ ആ നേട്ടം തന്നെ ഇല്ലാതാകുമെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു. (K.C. Venugopal)

മത്സ്യമേഖലയേയും കടലിന്റെ ആവാസ വ്യവസ്ഥയെയും തകര്‍ക്കുന്നതാണ് കടല്‍ ഖനനം. മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിനും വെല്ലുവിളി ഉയര്‍ത്തുന്നു. തീരക്കടല്‍ ഖനനം ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കും തീര ശോഷണത്തിനും കാരണമാകും. കടലിന്റെ ആവാസ വ്യവസ്ഥക്കും മത്സ്യസമ്പത്തിനും മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗത്തിനും ഭീഷണിയായ കടല്‍ മണല്‍ ഖനനത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി പിന്‍മാറണമെന്നും കെ.സി. വേണുഗോപാല്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

Related Stories

No stories found.
Times Kerala
timeskerala.com