

ആലപ്പുഴ: പി വി അൻവർ എം എൽ എ എസ് എൻ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച്ച നടത്തി. അദ്ദേഹം വെള്ളാപ്പള്ളിയെ കണ്ടത് കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയായിരുന്നു. (PV Anvar MLA )
അൻവർ ഇവിടെയെത്തിയത് തൻ്റെ പാർട്ടിയായ ഡി എം കെയുടെ ജില്ലാ കമ്മിറ്റി രൂപീകരണത്തിന് തൊട്ടുമുൻപാണ്. വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച്ച നടത്താനുണ്ടായ സാഹചര്യം എന്താണെന്ന് വ്യക്തമല്ല.
നേരത്തെ വെള്ളാപ്പള്ളി അൻവറിൻ്റെ ഡി എം കെ പാർട്ടി ഒരിക്കലും മുന്നോട്ട് പോകില്ലെന്നും, ഇത് ഇൻ്റർനാഷണൽ മണ്ടത്തരമാണെന്നും പരിഹസിച്ചിരുന്നു.