

ആലപ്പുഴ: കളർകോട് വാഹനാപകടത്തിൽ മരണപ്പെട്ട 5 വിദ്യാർത്ഥികളുടെയും മൃതദേഹങ്ങൾ മെഡിക്കൽ കോളേജിലെ ലൈബ്രറി ഹാളിൽ പൊതുദർശനത്തിന് വച്ച ശേഷം സ്വദേശങ്ങളിലേക്ക് കൊണ്ടുപോയി.(Medical students died in Alappuzha accident )
സങ്കടക്കാഴ്ച്ചയിൽ വിതുമ്പലടക്കാൻ പാടുപെടുകയായിരുന്നു സഹപാഠികൾ. ചടങ്ങിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അടക്കമുള്ളവർ അന്തിമോപചാരമർപ്പിച്ചു.
മന്ത്രിമാരായ വീണ ജോർജ്, സജി ചെറിയാൻ, പി പ്രസാദ് എന്നിവരും ചടങ്ങിനെത്തി. ഇവിടെ ഒന്നര മണിക്കൂറോളം പൊതുദർശനത്തിന് വച്ച ശേഷമാണ് ഓരോരുത്തരെയും അവരവരുടെ നാട്ടിലേക്ക് കൊണ്ടുപോയത്.
ലക്ഷദ്വീപ് സ്വദേശിയായ വിദ്യാര്‍ഥിയുടെ മൃതദേഹം കൊണ്ടുപോയത് എറണാകുളത്തേക്കാണ്.