

ആലപ്പുഴ: കളര്‍കോട് വാഹനാപകടത്തില്‍ പരിക്കേറ്റ ഒരു വിദ്യാര്‍ത്ഥിയുടെ നില അതീവ ഗുരുതരം(kalarcode accident). ആല്‍വിന്‍ ജോര്‍ജ് എന്ന വിദ്യാര്‍ത്ഥിyയുടെ നിലയാണ് ഗുരുതരമായിരിക്കുന്നത്. തുടര്‍ന്ന് ആല്‍വിനെ അമൃത ആശുപത്രിയിലേക്ക് മാറ്റി. അതേസമയം വാഹനാപകടത്തില്‍ പരിക്കേറ്റവരുടെ ആരോഗ്യസ്ഥതി വിലയിരുത്താന്‍ മെഡിക്കല്‍ ബോര്‍ഡിന്റെ യോഗം ഇന്ന് ചേരും. പത്ത് വകുപ്പ് മേധാവികളെ മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങളാക്കി ബോര്‍ഡ് നിയമിച്ചിട്ടുണ്ട്.