Alappuzha
വീട്ടമ്മയ്ക്ക് നേരെ മദ്യപന്റെ ആക്രമണം; പ്രതി അറസ്റ്റിൽ | Housewife attacked
ആലപ്പുഴ: മദ്യ ലഹരിയിൽ വീട്ടമ്മയെ ആക്രമിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കാർത്തികപ്പള്ളിയിലുണ്ടായ സംഭവത്തിൽ ചൂടുകാട്ടുപറമ്പ് കോളനിയിലെ രാജനെ തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. (Housewife attacked)
ആക്രമണത്തിൽ ഇയാളുടെ അയൽവാസിയായ ലീലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ കൈയിലുണ്ടായിരുന്ന സ്റ്റീൽ കത്തി ഉപയോഗിച്ച് പോലീസിനെ ആക്രമിക്കാനും ഇയാള് ശ്രമിച്ചു. സ്ഥിരമായി മദ്യപിച്ച് പ്രശ്നം ഉണ്ടാക്കുന്ന ആളാണ് രാജനെന്നും ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു.