അജ്ഞാതൻ ജനലിൽ കെട്ടിയിട്ട് ആക്രമിച്ച വീട്ടമ്മ മരിച്ച നിലയിൽ | Housewife  Attacked 

അജ്ഞാതൻ ജനലിൽ കെട്ടിയിട്ട് ആക്രമിച്ച വീട്ടമ്മ മരിച്ച നിലയിൽ | Housewife  Attacked 
Published on

ആലപ്പുഴ: കലവൂരിൽ അജ്ഞാതൻ ജനലിൽ കെട്ടിയിട്ട് ആക്രമിച്ച സ്ത്രീയെ  വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി(Housewife  Attacked). മാരാരിക്കുളം തെക്ക് പഞ്ചായത്ത് 19-ാം വാർഡ് കാട്ടൂർ, പുത്തൻപുരയ്ക്കൽ ജോൺകുട്ടിയുടെ ഭാര്യ തങ്കമ്മ (58) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച ഇവർ വീട്ടിൽ ഒറ്റയ്ക്കായിരുന്നപ്പോൾ അജ്ഞാതൻ ജനലിൽ കെട്ടിയിട്ട് ആക്രമിച്ചെന്നു പോലീസിൽ പരാതിപ്പെട്ടിരുന്നു. തുടർന്നാണ് ഇവരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച ഇവരെ മുഖംമൂടി ധരിച്ചെത്തിയ അക്രമി കുടയ്ക്ക് അടിക്കുകയും വായിൽ തുണി തിരുകി കയ്യും കാലും കെട്ടിയിടുകയും ചെയ്തിരുന്നു. ഈ കേസ് നിലനിൽക്കെയാണ് തങ്കമ്മ മരിച്ചത്. സംഭവത്തിൽ മണ്ണഞ്ചേരി പൊലീസ് കേസും റജിസ്റ്റർ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടന്നു വരികയാണ് തങ്കമ്മയുടെ മരണം.

Related Stories

No stories found.
Times Kerala
timeskerala.com