
അമ്പലപ്പുഴ: അമ്പലപ്പുഴ ജംഗ്ഷന് സമീപം ടൗണ്‍ ഹാളിനോട് ചേര്‍ന്നുള്ള കുറ്റിക്കാടിന് തീ പിടിച്ചു(Fire Disaster). സമീപത്തെ ട്രാന്‍സ്‌ഫോര്‍മറിന് അരികില്‍ വരെ തീയെത്തിയെങ്കിലും നാട്ടുകാരുടെ അവസരചിതമായ ഇടപെടലിനെത്തുടര്‍ന്ന് വന്‍ ദുരന്തം ഒഴിവായി. ഇന്ന് ഉച്ചയോടെയാണ് തീ പടർന്ന് പിടിച്ചത്.
വലിയ രീതിയില്‍ പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാര്‍ വെള്ളമൊഴിച്ച് തീയണക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഉടന്‍ തന്നെ വിവരമറിയിച്ചതിനെ തുടര്‍ന്ന് തകഴിയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ പൂര്‍ണമായും അണച്ചത്. തീ പിടിച്ചതിന്റെ കാരണം ഇതു വരെയും വ്യക്തമായിട്ടില്ല.