
ആലപ്പുഴ: മദ്യപിച്ച് അപകടകരമായ രീതിയിൽ ഔദ്യോഗിക വാഹനം ഓടിച്ച ഡിവൈഎസ്പിക്കെതിരെ വകുപ്പ്തല അന്വേഷണത്തിന് ഉത്തരവിട്ടു(DYSP Arrested). കേസുമായി ബന്ധപ്പെട്ട് ഡിവൈഎസ്പിയെ അറസ്റ്റ് ചെയ്തിരുന്നു. ഞായറാഴ്ച രാത്രിയാണ് മദ്യപിച്ച് വാഹനം ഓടിച്ചതിന്റെ പേരിൽ സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ഡിവൈഎസ്പി അനിലിനെ അറസ്റ്റ് ചെയ്തത്.
എന്നാൽ പിന്നീട് ഇയാളെ ജാമ്യത്തില്‍ വിട്ടു. മദ്യപിച്ച് അപകടകരമായ വിധത്തിൽ ഔദ്യോഗിക വാഹനം ഓടിച്ചതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. എന്നാല്‍ ഔദ്യോഗിക ആവശ്യത്തിനാണ് താൻ വാഹനം ഓടിച്ചതെന്നാണ് ഡിവൈഎസ്പിയുടെ വാദം. ഞായറാഴ്ച രാത്രി ചന്തിരൂരില്‍ വെച്ചാണ് അരൂര്‍ പോലീസ് ഡിവൈഎസ്പിയെ കസ്റ്റഡിയില്‍ എടുത്തത്.