ചക്കുളത്തുകാവ് പൊങ്കാല; ആലപ്പുഴയിലെ നാല് താലൂക്കുകളിൽ അവധി

ചക്കുളത്തുകാവ് പൊങ്കാല; ആലപ്പുഴയിലെ നാല് താലൂക്കുകളിൽ അവധി
Published on

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഭക്തജന സംഗമമായ ചക്കുളത്തുകാവ് പൊങ്കാലയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി. പൊങ്കാലയോട് അനുബന്ധിച്ച് ഡിസംബർ 13ന് കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, അമ്പലപ്പുഴ താലൂക്കുകളിലെ മുഴുവൻ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയതായി ജില്ലാ കളക്ടർ അറിയിച്ചു. പൊതുപരീക്ഷകൾ നേരത്തെ നിശ്ചയപ്രകാരം നടത്തുന്നതിന് ഈ ഉത്തരവ് ബാധകമല്ലെന്നും കളക്ടർ‌ അറിയിച്ചു.

ചക്കുളത്ത് കാവ് ക്ഷേത്രവും പരിസരവും ഡിസംബർ 13ന് കാർത്തിക പൊങ്കാലയുടെ പുണ്യം നുകരും. പൊങ്കാല ഇടനായി വിവിധ പ്രദേശങ്ങളിൽ ആയിരങ്ങൾ ഇടംപിടിച്ചു തുടങ്ങി. സംസ്ഥാനത്തെ പ്രധാന ഡിപ്പോകളിൽ നിന്നും ക്ഷേത്രത്തിലേക്ക് കെഎസ്ആർടിസി സർവീസ് ആരംഭിച്ചു

Related Stories

No stories found.
Times Kerala
timeskerala.com