
റിയാദ്: റിയാദിലെ പ്രവാസി ആലപ്പുഴ സ്വദേശി നാട്ടിൽ നിര്യാതനായി. സൗദിയിൽ പ്രവാസിയായ ആലപ്പുഴ ആര്യാട് ആസ്യ മൻസിലിൽ (പള്ളിവെളി) സലാഹുദ്ദീൻ (53) ആണ് ചികിത്സയിലിരിക്കെ നാട്ടിൽ നിര്യാതനായത്. സൗദിയിലെ പ്രശസ്ത ഫാസ്റ്റ് ഫുഡ് കമ്പനിയായ ഹെർഫി ഫുഡ് സർവീസ് കമ്പനിയിൽ ട്രക്ക് ഡ്രൈവർ ആയിരുന്നു. (Pravasi malayali death)
18 വർഷത്തോളമായി ഈ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്ന സലാഹുദ്ധീൻ മാസങ്ങൾക്ക് മുമ്പാണ് നീണ്ട അവധിയിൽ നാട്ടിലേക്ക് പോയത്. മൃതദേഹം തെക്കനാര്യാട് ജുമാമസ്ജിദ് മഖ്ബറയിൽ ഖബറടക്കി. പരേതരായ ഹമീദ് കുഞ്ഞു, ഖദീജുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ഷാഹിദ, മകൾ: ആസ്യ ഹൈബ.