
ആലപ്പുഴ: മാന്നാറിൽ സ്വത്തുതർക്കം മൂലം മാതാപിതാക്കളെ തീയിട്ട് കൊലപ്പെടുത്തിയ കേസിൽ സംഭവം നടന്നത് പ്രതി സ്റ്റേഷനിൽ ഹാജരാകേണ്ടിയിരുന്ന ദിവസം. മർദ്ദനത്തിൽ സഹികെട്ട് ഇയാൾക്കെതിരെ അച്ഛൻ പരാതി നൽകിയിരുന്നു.(Alappuzha murder case )
പോലീസ് പറയുന്നത് ഇയാൾ സ്വത്തിൻ്റെ പേരിൽ അച്ഛനെയും അമ്മയെയും നിത്യേന മർദ്ദിക്കുകയും, ഇവരോട് വഴക്കുണ്ടാക്കുകയും ചെയ്യുമായിരുന്നു എന്നാണ്. മരിച്ചത് രാഘവന്‍ (96) ഭാര്യ ഭാരതി (85) എന്നിവരാണ്.
വളരെ ആസൂത്രിതമായാണ് വിജയൻ കൊലപാതകം നടത്തിയത്. വിവിധ പമ്പുകളിൽ നിന്നായി 6 ലിറ്ററോളം പെട്രോൾ വാങ്ങി വച്ചാണ് ഇയാൾ കൃത്യം നടത്തിയത്.