

ആലപ്പുഴ: കളർകോട് 5 വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ, വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന വാഹനത്തിൻ്റെ ഉടമയ്‌ക്കെതിരെ കേസെടുത്തു.(Alappuzha accident updates )
ഷാമിൽ ഖാനെതിരെയാണ് കേസ്. നിയമവിരുദ്ധമായാണ് ഇയാൾ മെഡിക്കൽ വിദ്യാർത്ഥികൾക്ക് വാഹനം നൽകിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഇത് സംബന്ധിച്ചുള്ള റിപ്പോർട്ട് മോട്ടോർ വാഹന വകുപ്പ് കോടതിയിൽ സമർപ്പിക്കും. ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത് ആലപ്പുഴ എൻഫോഴ്സ്മെൻ്റ് ആർ ടി ഒ ആര്‍ രമണനാണ്.