

ആലപ്പുഴ: കളർകോട് വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന 4 വിദ്യാർത്ഥികളുടെ ആരോഗ്യനില മെച്ചപ്പെട്ടതായി അറിയിച്ച് അധികൃതർ. ആനന്ദമനു, ഗൗരി ശങ്കർ, കൃഷ്ണദേവ്, മൂഹ്സിൻ എന്നിവരാണ് ചികിത്സയിലുള്ളത്.(Alappuzha accident updates )
ഇവരെല്ലാം തന്നെ ഒന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥികളാണ്. വിദ്യാർത്ഥികളുടെ ആരോഗ്യ നില തൃപ്തികരമാണ്. ചിലർ സ്വന്തമായിത്തന്നെ ഭക്ഷണവും കഴിക്കുന്നുണ്ട്.
അതേസമയം, അപകടത്തിൽ ഗുരുതര പരിക്കുകളേറ്റ ആൽബിൻ ഇന്നലെ മരണപ്പെട്ടിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആൽബിൻ്റെ തലച്ചോറിനും ആന്തരികാവയവങ്ങൾക്കും സാരമായ ക്ഷതമേറ്റിരുന്നു.