

ആലപ്പുഴ: കാറും മിനി ബസും കൂട്ടിയിടിച്ച് ആലപ്പുഴയിൽ അപകടം. അപകടത്തിൽ വീട്ടമ്മ മരിച്ചു. ആലപ്പുഴ ദേശീയപാത ചേർത്തലയിലാണ് അപകടമുണ്ടായത്.(Accident in Alappuzha )
മരിച്ചത് കാർ യാത്രക്കാരിയായ അംബികയാണ്. ഇവർ കോടംതുരുത്ത് സ്വദേശിയാണ്. സംഭവമുണ്ടായത് ചേർത്തല റെയിൽവേ സ്റ്റേഷനരികിലാണ്.
അംബിക സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. പരിക്കേറ്റ രണ്ടു പേരെ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി.