

ആലപ്പുഴ: കെ എസ് ആർ ടി സി ബസും കാറും കൂട്ടിയിടിച്ച് 5 എം ബി ബി എസ് വിദ്യാർത്ഥികൾ മരണപ്പെട്ട സംഭവത്തിൽ അപകടത്തിന് കാരണമായത് കനത്ത മഴയിൽ ഡ്രൈവറുടെ കാഴ്ച്ച മങ്ങിയതാണെന്ന് നിഗമനം.(Accident in Alappuzha )
അപകടമുണ്ടായത് ഓവർടേക്ക് ചെയ്യുന്ന വേളയിലാണ്. പോലീസും എം വി ഡി ഉദ്യോഗസ്ഥരും ഇത് തന്നെയാണ് പറയുന്നത്. കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റ് ബസിലേക്ക് കാർ വന്നിടിക്കുകയായിരുന്നു.
ഇന്ന് രാവിലെ 9 മണിക്കാണ് മരിച്ച വിദ്യാർത്ഥികളുടെ പോസ്റ്റ്‌മോർട്ടം നടക്കുന്നത്. ഇത് വണ്ടാനം മെഡിക്കൽ കോളേജിലാണ് നടക്കുക.
മരിച്ചത് ശ്രീദേവ് വത്സൻ, ദേവനന്ദൻ, മുഹമ്മദ് അബ്ദുൽ ജബ്ബാർ, മുഹമ്മദ് ഇബ്രാഹിം, ആയുഷ് ഷാജി എന്നിവരാണ്.