വണ്ടാനം മെഡിക്കൽ കോളജിൽ ഡോക്ടർക്ക് നേരെ രോഗിയുടെ കയ്യേറ്റം

വണ്ടാനം മെഡിക്കൽ കോളജിൽ ഡോക്ടർക്ക് നേരെ രോഗിയുടെ കയ്യേറ്റം
Published on

ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ ഡോക്ടറെ കയ്യേറ്റം ചെയ്ത് രോഗി. ആശുപത്രിയിൽ ചികിത്സക്കെത്തിയ തകഴി സ്വദേശി ഷൈജു എന്ന യുവാവാണ് ഡോക്ടറെ മർദിച്ചത്.

നെറ്റിയിൽ സ്റ്റിച്ച് ഇടാൻ ശ്രമിക്കുന്നതിനിടെ രോഗി ഡോക്ടറുടെ കൈപിടിച്ച് തിരിക്കുകയായിരുന്നു. ശസ്ത്രക്രിയാ അത്യാഹിത വിഭാഗം ഹൗസ് സർജൻ ഡോ.അജ്ഞലിക്കാണ് പരിക്കേറ്റത്. രോഗി മദ്യലഹരിയിൽ ആയിരുന്നുവെന്ന് ഡോക്ടര്‍ പറഞ്ഞു.

ആശുപത്രിയിൽ പരിഭ്രാന്തി പരാത്തിയ ഷൈജുവിനെ ആശുപത്രി ജീവനക്കാർ ചേർന്നാണ് പിടിച്ചു മാറ്റിയത്. ഇതിനിടെ ഇയാൾ ഡോക്ടറെ കടന്നുകളയുകയും ചെയ്തു. അമ്പലപ്പുഴ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് ഡോക്ടർ പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com