
ആലപ്പുഴ: നാടിന്റെ നൊമ്പരമായി അസാധാരണ വൈകല്യത്തോടെ പിറന്ന കുഞ്ഞ് അതീവ ഗുരുതരാവസ്ഥയിൽ. ആലപ്പുഴ ലജ്നത്ത് വാർഡ് നവറോജി പുരയിടത്തിൽ അനീഷ് മുഹമ്മദ്-സുറുമി ദമ്പതികളുടെ കുഞ്ഞ് ആലപ്പുഴ മെഡിക്കൽ കോളജ് തീവ്രപരിചരണവിഭാഗത്തിലെ വെന്റിലേറ്ററിൽ ചികിത്സയിലാണ്. ജനിച്ച് 67 ദിവസം പിന്നിട്ടപ്പോഴാണ് ആരോഗ്യസ്ഥിതി മോശമായത്. വരുന്ന 72 മണിക്കൂർ നിർണായകമാണെന്ന് ഡോക്ടർമാർ അറിയിച്ചു. (newborn baby)
ജനിച്ച് 54 ദിവസത്തെ കാത്തിരിപ്പിനുശേഷം ജനുവരി ഒന്നിന് കണ്ണുകൾ തുറന്നത് നേരിയ പ്രതീക്ഷയായിരുന്നു. പിറന്നതിനുശേഷം കണ്ണും വായയും തുറക്കാതിരുന്നത് ഏറെ ദുരിതമായിരുന്നു. ജനിതകവൈകല്യം കണ്ടെത്താൻ സാമ്പിൾ ശേഖരിച്ചെങ്കിലും പരിശോധനഫലത്തിന് ആറുമാസം കാത്തിരിക്കണം.