

ആലപ്പുഴ: 16കാരനെ ലൈംഗികമായി പീഡിപ്പിച്ച 19കാരി അറസ്റ്റിൽ. കൊല്ലം ചവറ ശങ്കരമംഗലം സ്വദേശിയായ യുവതിയെ വള്ളികുന്നം പൊലീസ് ആണ് അറസ്റ്റ് ചെയ്‌തത്. ഭരണിക്കാവ് ഇലിപ്പക്കുളം മങ്ങാരത്ത് വാടകക്ക് താമസിക്കുന്ന 16കാരനാണ് പീഡിപ്പിക്കപ്പെട്ടത്. നേരത്തെ, യുവതി മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്നു. യുവാവുമായുള്ള ബന്ധമറിഞ്ഞ വീട്ടുകാർ യുവതിയുടെ ബന്ധു കൂടിയായ 16കാരന്‍റെ വീട്ടിൽ താമസിപ്പിച്ചു. ഇതിനിടെയാണ് 16കാരനുമായി യുവതി വീടുവിട്ട് ഒളിവിൽ പോയത്. (sexually assaulting)
ഡിസംബർ ഒന്നിന് യുവതി വീട്ടിൽ നിന്നും കൂട്ടികൊണ്ടു പോയെന്നും പല സ്‌ഥലങ്ങളിലായി താമസിപ്പിച്ച് പീഡിപ്പിച്ചെന്നുമാണ് 16കാരൻ പൊലീസിന് നൽകിയ മൊഴി. 19കാരിയും 16കാരനും മൈസൂരു, മായി, പാലക്കാട്, പളനി, മലപ്പുറം അടക്കമുള്ള സ്‌ഥലങ്ങളിൽ ഒളിവിൽ താമസിച്ചതായി പൊലീസ് പറയുന്നു.