വനാമി ചെമ്മീന്‍ കൃഷി: ധനസഹായത്തിന് അപേക്ഷിക്കാം | Vannamei shrimp farming

Vannamei shrimp farming
Published on

വനാമി ചെമ്മീന്‍ കൃഷി വികസന പദ്ധതിയുടെ 2025-26 വര്‍ഷത്തേക്കുള്ള ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. സംസ്ഥാന ഫിഷറീസ് വകുപ്പ് ആവിഷ്‌ക്കരിച്ച് ഏജന്‍സി ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അക്വാകള്‍ച്ചര്‍ കേരള (അഡാക്ക്) വഴി നടപ്പിലാക്കുന്ന പദ്ധതിയാണിത്.

ആലപ്പുഴ ജില്ലയില്‍ നിലവില്‍ സ്വന്തം നിലയ്‌ക്കോ പാട്ടത്തിനെടുത്തോ മറ്റ് ചെമ്മീന്‍ കൃഷി ചെയ്യുന്നവര്‍ക്കും പുതുതായി കൃഷി സ്ഥലം വികസിപ്പിക്കുവാനായി സാഹചര്യം ഉള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷ ഫോറങ്ങള്‍ അഡാക്കിന്റെ നീണ്ടകരയിലുള്ള ദക്ഷിണ മേഖലാ റീജിയണല്‍ എക്സിക്യൂട്ടിവിന്റെ ഓഫീസില്‍ നിന്നും വാങ്ങാം . അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ ഉള്ളടക്കം ചെയ്ത് സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ നാലാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി റീജിയണല്‍ എക്‌സിക്യൂട്ടീവ്, ദക്ഷിണ മേഖല, അഡാക്ക്, ഫിഷറീസ് കോംപ്ലക്സ് , നീണ്ടകര പി. ഓ, കൊല്ലം 691582 എന്ന വിലാസത്തില്‍ നേരിട്ടോ 7907047852 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടാവുന്നതാണ്.

Related Stories

No stories found.
Times Kerala
timeskerala.com