കൂണ്‍കൃഷിക്ക് കേരളത്തില്‍ അനന്തമായ സാധ്യത: മന്ത്രി പി പ്രസാദ്

കൂണ്‍കൃഷിക്ക് കേരളത്തില്‍ അനന്തമായ സാധ്യത: മന്ത്രി പി പ്രസാദ്
Published on

കേരളത്തില്‍ ഏറ്റവും ലാഭകരമായി ചെയ്യാന്‍ കഴിയുന്ന കൃഷിയാണ് കൂണ്‍കൃഷിയെന്നും 100 ശതമാനം വിഷരഹിതമായി ഉല്പാദിപ്പിക്കാന്‍ കഴിയുന്ന കൂണിന് കേരളത്തില്‍ അനന്തമായ സാധ്യതയാണുള്ളതെന്നും കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. മാവേലിക്കര നിയോജക മണ്ഡലതല കൂണ്‍ഗ്രാമം പദ്ധതി ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

മെച്ചപ്പെട്ട ഭക്ഷണമെന്നത് കൂടാതെ മാരകമായ രോഗങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ഭക്ഷണവുമാണ് കൂണ്. ഇതാണ് കൂണിനെ ഏറെ പ്രിയമുള്ളതാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കൂണില്‍ നിന്നും വ്യത്യസ്തമാര്‍ന്ന ഉത്പന്നങ്ങള്‍ ഉത്പാദിപ്പിച്ച് വിപണനം ചെയ്യുവാനും വിദേശത്തേക്ക് കയറ്റുമതി ചെയ്യാന്‍ സാധിക്കണമെന്നും മന്ത്രി പറഞ്ഞു.

എം എസ് അരുണ്‍കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അമ്പിളി സി പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ രജനി എസ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ഡി രോഹിണി, കെ ആര്‍ അനില്‍കുമാര്‍, ഷീബ സതീഷ്, കെ മോഹന്‍കുമാര്‍, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി പുരുഷോത്തമന്‍, ചുനക്കര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സബീന റഹീം, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ആര്യാ നാഥ് വി, പി രാജശ്രീ കെ വിജയന്‍, കെ വി അഭിലാഷ്, ജില്ലാ കാര്‍ഷിക വികസന സമിതിയംഗം കെ ജയമോഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com