

മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ പേരാവൂര്‍, പാനൂര്‍, എടക്കാട് ബ്ലോക്കുകളിലേക്ക് രാത്രികാല മൃഗചികിത്സാ സേവനത്തിനും കൂത്തുപറമ്പ്, ഇരിട്ടി ബ്ലോക്കുകളിലെ മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളിലേക്കും കണ്ണൂര്‍ ടെലി വെറ്ററിനറി യൂണിറ്റിലേക്കും കരാറടിസ്ഥാനത്തില്‍ (90 ദിവസത്തേക്ക്) നിയമനം നടത്തുന്നു. താല്‍പര്യമുള്ള വെറ്ററിനറി ബിരുദധാരികള്‍ അസ്സല്‍ ബിരുദ സര്‍ട്ടിഫിക്കറ്റും കെ.എസ്.വി.സി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം ഡിസംബര്‍ 20 ന് രാവിലെ 11 മണിക്ക് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0497 2700267