
കോഴിക്കോട്: പാചകാവശ്യങ്ങൾക്കയി പുതിയ ഇനം ഇഞ്ചി ഇവകസിപ്പിച്ച് ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം. ഇത് മൂഴിക്കലിലെ ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം കർഷക പങ്കാളിത്തത്തോടെ വികസിപ്പിച്ചെടുത്ത ഇനമാണ്.(New ginger variety)
ഇതിന് നൽകിയിരിക്കുന്ന പേര് 'ഐ ഐ എസ് ആർ സുരസ' എന്നാണ്. ഹെക്ടറിൽ 24.33 ടൺ വിളവ് സ്ഥിരതയാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ തന്നെ ഇത് കർഷകർക്കും വളരെയധികം പ്രതീക്ഷ നൽകുന്നു.
പുതിയ ഇനത്തിൻ്റെ പ്രത്യേകത അതിന് സാധാരണ ഇഞ്ചി കഴിക്കുമ്പോൾ അനുഭവപ്പെടുന്ന കുത്തൽ ഇല്ല എന്നതാണ്. കൂടാതെ, ഇതാണ് പച്ചക്കറിയാവശ്യത്തിനായി ഇന്ത്യയിൽ ആദ്യമായി വികസിപ്പിക്കുന്ന ഇഞ്ചിയിനവും.