
ന്യൂഡല്‍ഹി: കർഷകർക്ക് പ്രകൃതി ദുരന്തത്തെത്തുടർന്ന് ഉണ്ടാകുന്ന വരുമാന നഷ്ടത്തിന് വിള ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന (PMFBY) നീട്ടാൻ തീരുമാനിച്ച് കേന്ദ്ര മന്ത്രിസഭായോഗം.(Crop insurance scheme)
2025-2026 സാമ്പത്തിക വർഷം വരെ ഈ പദ്ധതി തുടരാനാണ് അനുമതി ലഭിച്ചിട്ടുള്ളത്. ഇക്കാര്യം അറിയിച്ചത് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ആണ്.
ആകെ 69,515.71 കോടി രൂപയാണ് 2021-22 മുതല്‍ 2025-26 വരെയുള്ള പദ്ധതിക്കായി ചെലവഴിക്കുന്നത്. ഫണ്ട് ഫോര്‍ ഇന്നൊവേഷന്‍ ആൻഡ് ടെക്‌നോളജി രൂപീകരിക്കാനും മന്ത്രിസഭാ അംഗീകാരം നൽകിയിട്ടുണ്ട്. ഇതിനായി നീക്കിവയ്ക്കുന്നത് 824.77 കോടി രൂപയാണ്.