Description
Digital Voice of Kerala
Saturday, February 28, 2026

Digital Voice of Kerala
HomeWorld'നിങ്ങൾ എന്താണ് ചിരിക്കാത്തത്? മോശം റിപ്പോർട്ടർ': എപ്‌സ്റ്റീൻ ഫയലുകളെകുറിച്ച് സംസാരിച്ച മാധ്യമ...

‘നിങ്ങൾ എന്താണ് ചിരിക്കാത്തത്? മോശം റിപ്പോർട്ടർ’: എപ്‌സ്റ്റീൻ ഫയലുകളെകുറിച്ച് സംസാരിച്ച മാധ്യമ പ്രവർത്തകയെ പരസ്യമായി പരിഹസിച്ച് ട്രംപ് | Epstein files

വാഷിംഗ്ടൺ: എപ്‌സ്റ്റീൻ ഫയലുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉന്നയിച്ച സിഎൻഎൻ റിപ്പോർട്ടർ കെയ്റ്റ്‌ലൻ കോളിൻസിനെ പരസ്യമായി പരിഹസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഓവൽ ഓഫീസിൽ നടന്ന വാർത്താ സമ്മേളനത്തിനിടെയായിരുന്നു സംഭവം. മാധ്യമപ്രവർത്തകയെ വ്യക്തിപരമായി അധിക്ഷേപിച്ച ട്രംപ്, സിഎൻഎൻ അഴിമതി നിറഞ്ഞ സ്ഥാപനമാണെന്നും പറഞ്ഞു.(Bad reporter, Trump publicly mocks female journalist who spoke about Epstein files)

ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട കേസിലെ സുപ്രധാന വിവരങ്ങൾ നീതിന്യായ വകുപ്പ് മറച്ചുവെക്കുന്നതിൽ ഇരകൾക്കുള്ള അതൃപ്തി കെയ്റ്റ്‌ലൻ കോളിൻസ് ചൂണ്ടിക്കാട്ടിയിരുന്നു. ഈ ചോദ്യമാണ് ട്രംപിനെ ചൊടിപ്പിച്ചത്.

എനിക്ക് നിങ്ങളെ പത്ത് വർഷമായി അറിയാം. നിങ്ങളുടെ മുഖത്ത് ഇതുവരെ ഒരു ചിരി ഞാൻ കണ്ടിട്ടില്ല. നിങ്ങൾ സത്യമല്ല പറയുന്നത് എന്ന് നിങ്ങൾക്ക് തന്നെ അറിയാവുന്നതുകൊണ്ടാണ് ചിരിക്കാൻ കഴിയാത്തത് എന്ന് ട്രംപ് മറുപടി നൽകി. സിഎൻഎൻ സത്യസന്ധതയില്ലാത്ത മാധ്യമമാണെന്നും റിപ്പോർട്ടറുടെ നിലവാരത്തിൽ സ്ഥാപനത്തിന് നാണക്കേട് തോന്നണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വനിതാ മാധ്യമപ്രവർത്തകർക്കെതിരെ ട്രംപ് നടത്തുന്ന വിവാദ പരാമർശങ്ങൾ പുതിയതല്ല. അദ്ദേഹത്തിന്റെ മുൻകാല നിലപാടുകൾ പലപ്പോഴും വിമർശിക്കപ്പെട്ടിട്ടുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala