ലഖ്നൗ: കള്ളപ്പണം വെളുപ്പിക്കൽ, അനധികൃത കുടിയേറ്റം, ഭീകരവാദ ഫണ്ടിങ് എന്നിവയുമായി ബന്ധപ്പെട്ട കേസിൽ രാജ്യത്തെ നാലിടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വ്യാപക റെയ്ഡ് നടത്തി. വ്യാഴാഴ്ച രാവിലെ മുതൽ ഉത്തർപ്രദേശ്, ഡൽഹി, ഹരിയാന, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് ഇഡി ഒരേസമയം പരിശോധന നടത്തിയത്. പ്രിവൻഷൻ ഓഫ് മണി ലോണ്ടറിംഗ് ആക്ട് (PMLA) പ്രകാരം ഇഡിയുടെ ലഖ്നൗ സോണൽ ഓഫീസിലെ ഉദ്യോഗസ്ഥരാണ് 13 ഓളം കേന്ദ്രങ്ങളിൽ പരിശോധന നടത്തിയത്.(ED Raids Four States Over Terror Funding And Rohingya Infiltration Network)
രോഹിംഗ്യൻ, ബംഗ്ലാദേശി പൗരന്മാരെ ഇന്ത്യയിലേക്ക് നിയമവിരുദ്ധമായി കടത്തുകയും വ്യാജ ഇന്ത്യൻ തിരിച്ചറിയൽ രേഖകൾ ചമച്ച് ഇവരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്ന സംഘങ്ങൾക്കെതിരെ 2024-ൽ ഉത്തർപ്രദേശ് എടിഎസ് എടുത്ത എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്.
ചില ചാരിറ്റബിൾ ട്രസ്റ്റുകളും സ്ഥാപനങ്ങളും വഴി വലിയ തോതിൽ വിദേശ ധനസഹായം കൈപ്പറ്റുകയും ഈ പണം വിവിധ ബാങ്ക് അക്കൗണ്ടുകൾ, മ്യൂൾ അക്കൗണ്ടുകൾ എന്നിവയിലൂടെ തിരിച്ചുവിട്ട് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യുന്ന വിപുലമായ ഒരു സാമ്പത്തിക ശൃംഖല ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതായി എടിഎസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വിദേശത്ത് നിന്നെത്തുന്ന പണം ബാങ്കുകളിൽ നിന്ന് പിൻവലിച്ചും ചെറു തുകകളായി വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റിയും സംശയസ്പദമായ രീതിയിൽ ഗുണഭോക്താക്കൾക്ക് കൈമാറുന്നതായും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
Story Summary
The Enforcement Directorate carried out coordinated raids at 13 locations across Uttar Pradesh, Delhi, Haryana, and West Bengal in connection with a money laundering probe involving an illegal infiltration network. The case, originating from a 2024 UP ATS FIR, targets an organized syndicate accused of smuggling Rohingya and Bangladeshi nationals into India using forged identity cards.


