കണ്ണൂർ: കുടിയാന്മലയിൽ അതിഥി തൊഴിലാളിയെ താമസസ്ഥലത്തെ കുളിമുറിയിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. അസം സ്വദേശിയായ ഫിലിപ്പാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സഹോദരി ഭർത്താവ് രമേശനെ കുടിയാന്മല പോലീസ് കസ്റ്റഡിയിലെടുത്തു.(Assam Migrant Worker Murdered In Kannur Kudiyanmala Brother In Law Detained)
ഇയാളെ നിലവിൽ പോലീസ് ചോദ്യം ചെയ്തുവരികയാണ്. കെട്ടിട നിർമാണ ജോലികൾക്കായാണ് അസം സ്വദേശികളായ ഫിലിപ്പും സഹോദരി ഭർത്താവ് രമേശനും ഉൾപ്പെടുന്ന അതിഥി തൊഴിലാളി സംഘം കണ്ണൂരിലെത്തിയത്. ഇരുവരും തമ്മിൽ നേരത്തെ തന്നെ കടുത്ത കുടുംബപരമായ തർക്കങ്ങളും പ്രശ്നങ്ങളും നിലനിന്നിരുന്നതായി പോലീസ് പറയുന്നു.
കഴിഞ്ഞ ദിവസം രാത്രിയിലും ഇവർ തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടാവുകയും, ഇതിനിടെ രമേശൻ ഫിലിപ്പിനെ മാരകായുധം ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം ഫിലിപ്പിന്റെ മൃതദേഹം പ്രതി താമസസ്ഥലത്തെ കുളിമുറിയിൽ ഒളിപ്പിച്ചു. തുടർന്ന് കുളിമുറിയിൽ കഴുത്തറുത്ത നിലയിൽ ഫിലിപ്പിന്റെ മൃതദേഹം കണ്ട മറ്റ് അതിഥി തൊഴിലാളികളാണ് പോലീസിൽ വിവരമറിയിച്ചത്. കൊലപാതകത്തിനായി പ്രതി ഉപയോഗിച്ച ചോരപുരണ്ട ആയുധവും പോലീസ് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്.
Story Summary
An Assamese migrant worker named Philip was found murdered with his throat slit inside a bathroom in Kudiyanmala, Kannur. The local police have taken the victim’s brother-in-law, Rameshan, into custody in connection with the crime, which was triggered by a long-standing family dispute. The police have also recovered the weapon used for the murder, and a detailed interrogation is underway.


