ഒക്ലഹോമ: പോളിയോ ബാധിച്ച് ദശാബ്ദങ്ങളോളം ഇരുമ്പ് ശ്വാസകോശത്തിന്റെ സഹായത്തോടെ ജീവിച്ച അവസാനത്തെ അമേരിക്കൻ പൗരയായ മാർത്ത ലില്ലാർഡ് (78) അന്തരിച്ചു. ജൂൺ 26-ന് ഒക്ലഹോമയിലായിരുന്നു അന്ത്യം. പോളിയോ ബാധിതനായി ഇരുമ്പ് ശ്വാസകോശത്തിൽ കഴിഞ്ഞിരുന്ന ടെക്സസ് സ്വദേശി പോൾ അലക്സാണ്ടർ മരണപ്പെട്ട് രണ്ടു വർഷത്തിന് ശേഷമാണ് മാർത്തയുടെയും വിയോഗം.(Last US Polio Survivor Reliant On Iron Lung Martha Lillard Dies At Seventy Eight)
അഞ്ചാം വയസ്സിലാണ് മാർത്തയ്ക്ക് പോളിയോ ബാധിക്കുന്നത്. തുടർന്ന് ശ്വസനപ്രക്രിയ തകരാറിലായതോടെ ഇവരെ വായുമർദ്ദം ക്രമീകരിച്ച് ശ്വാസമെടുക്കാൻ സഹായിക്കുന്ന സിലിണ്ടർ ആകൃതിയിലുള്ള ഇരുമ്പ് പെട്ടിക്കുള്ളിലാക്കുകയായിരുന്നു. ഇരുപത് വയസ്സിനപ്പുറം മാർത്ത ജീവിച്ചിരിക്കില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയെങ്കിലും ശക്തമായ ആത്മവിശ്വാസത്തോടെ അവർ ജീവിതത്തോട് പോരാടി. ഇരുമ്പ് പെട്ടിക്കുള്ളിൽ കിടന്നുകൊണ്ടുതന്നെ പ്രതിദിനം രണ്ട് മണിക്കൂർ വീതം സ്കൂളിൽ പോയും പിന്നീട് ട്യൂട്ടർമാരുടെ സഹായത്തോടെയും അവർ വിദ്യാഭ്യാസം പൂർത്തിയാക്കി.
ദീർഘകാലം നീണ്ടുനിന്ന കോവിഡ് ബാധയെത്തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്ന് സഹോദരി സിൻഡി മക്വേ പറഞ്ഞു. ക്രോണിക് പൾമണറി ഫെയ്ലർ, പോസ്റ്റ്-പോളിയോ സിൻഡ്രോം എന്നിവയാണ് മരണകാരണമായി ഡെത്ത് സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 1950-കളിൽ അമേരിക്കയെ ഭീതിയിലാഴ്ത്തിയ പോളിയോ മഹാമാരിയുടെ ജീവിക്കുന്ന പ്രതീകമായിരുന്നു മാർത്ത.
Story Summary
Martha Lillard, the last known American living with polio who relied on an iron lung machine, has died at the age of 78 in Oklahoma. Paralyzed at age five, she defied medical predictions of not living past 20, with her death certificate citing chronic pulmonary failure aggravated by long-term Covid-19 effects.

