HomeWorldഅമേരിക്കയിൽ വന്യജീവി സംരക്ഷണ നിയമം അട്ടിമറിച്ച് ട്രംപ് സർക്കാർ: വനമേഖലകൾ ഖനനത്തിനും...

അമേരിക്കയിൽ വന്യജീവി സംരക്ഷണ നിയമം അട്ടിമറിച്ച് ട്രംപ് സർക്കാർ: വനമേഖലകൾ ഖനനത്തിനും വ്യവസായങ്ങൾക്കുമായി തുറന്നുനൽകും | Trump administration

വാഷിംഗ്ടൺ: അമേരിക്കയിലെ വന്യജീവികളെയും അവയുടെ പ്രകൃതിദത്ത വാസസ്ഥലങ്ങളെയും സംരക്ഷിക്കുന്നതിനുള്ള 50 വർഷം പഴക്കമുള്ള ശക്തമായ വന്യജീവി സംരക്ഷണ നിയമത്തിൽ വൻ ഭേദഗതി വരുത്തി ട്രംപ് ഭരണകൂടം. വംശനാശഭീഷണി നേരിടുന്ന ജീവികളുടെ വാസസ്ഥലങ്ങളിൽ ഖനനം, വനംകൊള്ള, എണ്ണ ഉത്പാദനം ഉൾപ്പെടെയുള്ള വ്യവസായങ്ങൾ എന്നിവ അനുവദിക്കുന്നതിനുള്ള പുതിയ നിയമം ട്രംപ് സർക്കാർ അന്തിമമാക്കി. പരിസ്ഥിതി പ്രവർത്തകരുടെയും ജനങ്ങളുടെയും ശക്തമായ എതിർപ്പുകളെ അവഗണിച്ചാണ് ഈ നീക്കം.(Trump administration rolls back Endangered Species Act opens wildlife habitats to mining logging)

കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി നിലനിന്നിരുന്ന നിയമപ്രകാരം വന്യജീവികളെ നേരിട്ട് ഉപദ്രവിക്കുന്നത് മാത്രമല്ല, അവയുടെ നിലനിൽപ്പിന് ആധാരമായ കാടുകളും ജലാശയങ്ങളും നശിപ്പിക്കുന്നതും വലിയ കുറ്റകരമായ ‘ദ്രോഹമായി’ ആയിരുന്നു കണക്കാക്കിയിരുന്നത്. ഈ വ്യവസ്ഥയാണ് പുതിയ ഭേദഗതിയിലൂടെ റദ്ദാക്കിയത്. ജീവികളെ നേരിട്ട് കൊല്ലുകയോ പരിക്കേൽപ്പിക്കുകയോ ചെയ്യാത്ത പക്ഷം, വ്യവസായങ്ങൾക്കായി അവയുടെ വാസസ്ഥലങ്ങൾ രൂപമാറ്റം വരുത്തുന്നത് ഇനിമുതൽ നിയമലംഘനമാകില്ലെന്ന് ആഭ്യന്തര മന്ത്രാലയവും വാണിജ്യ മന്ത്രാലയവും വ്യക്തമാക്കി.

വന്യജീവി സംരക്ഷണ നിയമം സ്വകാര്യ സ്വത്തവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും പ്രവർത്തനങ്ങളെ നിയന്ത്രണക്കെണിയാക്കി മാറ്റുകയാണെന്നുമാണ് ട്രംപ് ഭരണകൂടത്തിന്റെ വാദം. ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി ലക്ഷക്കണക്കിന് പരാതികൾ ലഭിച്ചെങ്കിലും കോർപ്പറേറ്റ് എണ്ണ-ഖനന മാഫിയകൾക്ക് വേണ്ടിയാണ് സർക്കാർ ഈ തീരുമാനമെടുത്തതെന്ന് പരിസ്ഥിതി സംഘടനകൾ ആരോപിക്കുന്നു. ഫ്ലോറിഡ മനാറ്റികൾ, വോൾവറിനുകൾ, മൊണാർക്ക് ചിത്രശലഭങ്ങൾ എന്നിവയടക്കം ആയിരക്കണക്കിന് ജീവജാലങ്ങളുടെ അന്തകനായി ഈ നിയമം മാറുമെന്നും, പരിസ്ഥിതി സംഘടനകൾ ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും ‘എർത്ത്ജസ്റ്റിസ്’ പോലുള്ള സംഘടനകൾ വ്യക്തമാക്കി.

Story Summary

The Trump administration finalized a major rollback of the 50-year-old Endangered Species Act (ESA) by narrowing the definition of “harm.” The new rule permits logging, mining, and oil drilling in critical wildlife habitats as long as animals aren’t directly killed or injured, triggering fierce backlash and lawsuits from environmental advocacy groups.

Clickable Info Box