ന്യൂഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യക്കെതിരെ പാകിസ്ഥാൻ ബഹിഷ്കരണം പ്രഖ്യാപിച്ചങ്കിലും ബാങ്കോക്കിൽ വനിതാ ടീമുകൾ ഏറ്റുമുട്ടും. ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കേണ്ട ലോകകപ്പ് പോരാട്ടം പുരുഷ ടീം വേണ്ടെന്നു വെച്ച അതേ ദിവസം തന്നെയാണ് ബാങ്കോക്കിൽ പാക് വനിതാ ‘എ’ ടീം ഇന്ത്യൻ വനിതാ ‘എ’ ടീമിനെ നേരിടുന്നത്.(No boycott call for women as Pakistan A set to face India despite men’s T20 World Cup standoff)
ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് (എ ടീമുകൾ), യുഎഇ, മലേഷ്യ, നേപ്പാൾ, തായ്‌ലൻഡ് (ദേശീയ ടീമുകൾ) എന്നിവരാണ് ഇതിൽ പങ്കെടുക്കുന്നത്. പുരുഷ ടീമിനോട് ഇന്ത്യക്കെതിരെ കളിക്കേണ്ടെന്ന് നിർദ്ദേശിച്ച പാക് ക്രിക്കറ്റ് ബോർഡ് വനിതാ ടീമിന് അത്തരമൊരു വിലക്ക് നൽകിയിട്ടില്ലെന്നത് കൗതുകകരമാണ്.
കഴിഞ്ഞ ദിവസം അണ്ടർ 19 ലോകകപ്പിലും പാകിസ്ഥാൻ ഇന്ത്യക്കെതിരെ കളിക്കാനിറങ്ങിയിരുന്നു. ആ മത്സരത്തിൽ 58 റൺസിന് തോറ്റ പാകിസ്ഥാൻ ടൂർണമെന്റിൽ നിന്ന് പുറത്താവുകയും ഇന്ത്യ സെമി ഫൈനലിൽ പ്രവേശിക്കുകയും ചെയ്തിരുന്നു. ഫെബ്രുവരി 13-ന് തുടങ്ങുന്ന ടൂർണമെന്റിൽ ഇന്ത്യയുടെ ആദ്യ മത്സരം യുഎഇയ്ക്കും പാകിസ്ഥാന്റേത് നേപ്പാളിനുമെതിരെയാണ്. 15-ന് നടക്കുന്ന ഇന്ത്യ-പാക് പോരാട്ടം ആരാധകർക്കിടയിൽ വലിയ താൽപ്പര്യമുണർത്തുന്നുണ്ട്.

