മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് ബിന്നി സെബാസ്റ്റ്യനും നൂബിൻ ബെന്നിയും. ഡോക്ടറായിരുന്നിട്ടും അഭിനയത്തോടുള്ള പാഷൻ കൊണ്ട് സീരിയലുകളിലെത്തിയ ബിന്നി, ബിഗ് ബോസ് മലയാളം സീസൺ 7-ലൂടെയാണ് കൂടുതൽ ശ്രദ്ധേയയായത് (Binny Sebastian Hindu Bridal Look). ഇപ്പോഴിതാ പരമ്പരാഗത ഹൈന്ദവ വധുവായി അണിഞ്ഞൊരുങ്ങിയ ബിന്നിയുടെ പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
“ഇന്ത്യയിൽ ജനിച്ചുവളർന്ന ഒരു ക്രിസ്ത്യൻ പെൺകുട്ടിയാണ് ഞാൻ. പക്ഷേ, പരമ്പരാഗത രീതിയിൽ അണിഞ്ഞൊരുങ്ങിയ ഒരു ഹിന്ദു മണവാട്ടിയുടെ ഭംഗി എന്നെ എപ്പോഴും ആകർഷിച്ചിരുന്നു. ജീവിതത്തിൽ ഒരിക്കലെങ്കിലും അത്തരമൊരു വധുവായി സ്വയം കണ്ണാടിയിൽ കാണാൻ ഞാൻ ആഗ്രഹിച്ചിരുന്നു,” എന്ന് ബിന്നി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. വർഷങ്ങളായുള്ള ഈ ആഗ്രഹം ഭർത്താവ് നൂബിൻ ബെന്നിയാണ് സഫലമാക്കിയത്.
വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും ഒരു പരസ്യ ചിത്രീകരണത്തിനായി അണിഞ്ഞൊരുങ്ങിയ വെഡ്ഡിംഗ് ലുക്കാണ് ബിന്നിക്ക് പ്രചോദനമായത്. തങ്ങളുടെതായ ശൈലിയിൽ, ഒരുപാട് ആഗ്രഹിച്ചാണ് ഈ ട്രഡീഷണൽ ലുക്ക് ഒരുക്കിയതെന്ന് ബിന്നി പറയുന്നു. തന്റെ സ്വന്തം ബ്രാൻഡായ ‘മോഹിക്യു ബൈ ബിന്നി’യുടെ സാരിയാണ് താരം ഈ ദിവസം അണിഞ്ഞത്. വിജയ് ദേവരക്കൊണ്ട സ്റ്റൈലിലുള്ള ആഭരണങ്ങളണിഞ്ഞ് നൂബിനും വരന്റെ വേഷത്തിൽ തിളങ്ങി. വലിയൊരു സ്വപ്നം സഫലമായതിന്റെ സന്തോഷം ബിന്നിയുടെ വാക്കുകളിൽ വ്യക്തമാണ്.
Summary: Popular TV star and former Bigg Boss contestant Binny Sebastian recently shared a stunning video of herself in a traditional Hindu bridal avatar, accompanied by her husband, actor Noobin Binny. Binny, who expressed that it was a long-held dream of hers to dress as a Hindu bride, revealed that the look was inspired by Vijay Devarakonda and Rashmika Mandanna’s wedding campaign. The couple recreated the aesthetic with their own touch, and Binny proudly wore a saree from her own brand, ‘Mohiqu by Binny’, calling the experience a dream come true.

