പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൻ മാവുങ്കലിന്റെ ഉടമസ്ഥതയിലുള്ള ആഡംബര വാഹനങ്ങൾ പൊലീസ് ലേലം ചെയ്ത് വിറ്റു. ചേർത്തല പൊലീസ് സ്റ്റേഷൻ വളപ്പിൽ ഏറെക്കാലമായി സൂക്ഷിച്ചിരുന്ന കാറുകളും ആഡംബര കാരവാനും ഉൾപ്പെടെയുള്ള വാഹനങ്ങളാണ് ലേല നടപടികൾ പൂർത്തിയാക്കി നീക്കം ചെയ്തത് (Monson Mavunkal Luxury Cars Auction). മുംബൈയിലെ ഒരു പ്രമുഖ സിനിമാ നടിയുടെ പേരിലുള്ള വാഹനവും ഇതിൽ ഉൾപ്പെടുന്നുണ്ട്. കഴിഞ്ഞ വർഷം ലേലം നടന്നെങ്കിലും, രേഖകൾ കൈമാറുന്നതിലെ സാങ്കേതിക തടസ്സങ്ങൾ കാരണം വാഹനങ്ങൾ കൊണ്ടുപോകുന്നത് വൈകുകയായിരുന്നു. ഇന്ന് രാവിലെ മൂന്ന് വാഹനങ്ങൾ കൊണ്ടുപോയി, ബാക്കിയുള്ളവ നാളെ നീക്കം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
പുരാവസ്തു വിൽപ്പനക്കാരനെന്ന വ്യാജേന കോടികൾ തട്ടിയെന്ന കേസിലാണ് മോൻസൻ മാവുങ്കൽ പിടിയിലായത്. 2017 മുതൽ 2020 വരെയുള്ള കാലയളവിൽ ആറുപേരിൽ നിന്നായി 10 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിൽ ക്രൈം ബ്രാഞ്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മകളുടെ വിവാഹനിശ്ചയ ചടങ്ങിൽ പങ്കെടുക്കാൻ ചേർത്തലയിലെ വീട്ടിലെത്തിയപ്പോഴായിരുന്നു ഇയാളെ പിടികൂടിയത്. തട്ടിപ്പിന്റെ ഭാഗമായി ആഡംബര വാഹനങ്ങൾ ഉൾപ്പെടെയുള്ളവ ഉപയോഗിച്ച് വൻ പ്രചരണമാണ് മോൻസൻ നടത്തിയിരുന്നത്.
Summary: Police have auctioned off the luxury vehicles belonging to antique fraud case accused Monson Mavunkal, which were seized and stored at the Cherthala police station premises. The auction, which included high-end cars and a luxury caravan, had been delayed for a year due to documentation issues, but the vehicles are now being removed. Monson Mavunkal is currently in jail for defrauding multiple individuals of ₹10 crore by posing as an antique dealer, a scam that involved his ostentatious display of wealth through these very luxury vehicles.

