ന്യൂഡൽഹി: അമർനാഥ് തീർത്ഥാടനത്തിന് എത്തുന്ന ഭക്തർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക കത്ത്. ‘ഹർ ഹർ മഹാദേവ്’, ‘ജയ് ബാബ ബർഫാനി’ എന്ന് അഭിവാദ്യം ചെയ്തുകൊണ്ട് ആരംഭിക്കുന്ന കത്തിൽ, അമർനാഥ് യാത്രയെ ഇന്ത്യയുടെ സനാതന ധർമ്മത്തിന്റെയും സാംസ്കാരിക ഐക്യത്തിന്റെയും പ്രതീകമായാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.(Amarnath Yatra 2026, PM Modi Writes Special Letter To Amarnath Yatra Pilgrims)
തീർത്ഥാടന വേളയിൽ ഭക്തർ അഞ്ച് കാര്യങ്ങളിൽ പ്രതിജ്ഞാബദ്ധരാകണമെന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. യാത്രയിലുടനീളം ശുചിത്വം പാലിക്കാനും പരിസ്ഥിതി മലിനമാകാതെ സൂക്ഷിക്കാനും ശ്രദ്ധിക്കുക. കാലാവസ്ഥാ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഭരണകൂടം നൽകുന്ന നിർദ്ദേശങ്ങളും ട്രാഫിക് നിയമങ്ങളും കർശനമായി പാലിക്കുക.
യാത്രാ ചെലവിന്റെ 10 ശതമാനമെങ്കിലും ജമ്മു കശ്മീരിലെ പ്രാദേശിക ഉൽപ്പന്നങ്ങൾ വാങ്ങാൻ ചെലവഴിക്കുക. ഇത് പ്രദേശത്തെ യുവജനങ്ങളുടെയും കുടുംബങ്ങളുടെയും ഉപജീവനത്തിന് സഹായകമാകും. ‘ഏക് പേഡ് മാ കേ നാം’ കാമ്പെയ്‌ന്റെ ഭാഗമായി ഒരു തൈ നടുക. ‘രാജ്യം ആദ്യം’ എന്ന ചിന്തയോടെ സ്വന്തം കർത്തവ്യങ്ങൾ സത്യസന്ധമായി നിർവഹിക്കുകയും ‘വികസിത് ഭാരത്’ എന്ന ലക്ഷ്യത്തിനായി പ്രവർത്തിക്കുകയും ചെയ്യുക.
ശ്രീ അമർനാഥ്ജി ഷ്രൈൻ ബോർഡിന്റെയും ജമ്മു കശ്മീർ ഭരണകൂടത്തിന്റെയും പ്രവർത്തനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇന്ത്യൻ സൈന്യം, സി.ആർ.പി.എഫ്, ബി.എസ്.എഫ്, ജമ്മു കശ്മീർ പോലീസ്, ദുരന്തനിവാരണ സേന, ആരോഗ്യപ്രവർത്തകർ എന്നിവരുടെ സേവനങ്ങളെയും അദ്ദേഹം കത്തിൽ എടുത്തുപറഞ്ഞു. കുന്നിൻ പ്രദേശങ്ങളിൽ തീർത്ഥാടകരെ സഹായിക്കുന്ന തദ്ദേശവാസികൾ, കുതിരക്കാർ, പോർട്ടർമാർ എന്നിവരുടെ സേവനം ഇന്ത്യയുടെ നിസ്വാർത്ഥമായ പാരമ്പര്യത്തിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തവണയും കർശന സുരക്ഷാ ക്രമീകരണങ്ങളോടെയാണ് തീർത്ഥാടനം നടക്കുന്നത്.
Story Summary
Prime Minister Narendra Modi has penned a special message for Amarnath Yatra pilgrims, describing the pilgrimage as a profound spiritual blessing and a symbol of India’s cultural unity. He appealed to devotees to adopt five key pledges, focusing on cleanliness, safety, supporting local livelihoods through the ‘Vocal for Local’ initiative, environmental conservation, and contributing to the nation-building process for a ‘Viksit Bharat’.

