Description
Digital Voice of Kerala
Wednesday, July 1, 2026

Digital Voice of Kerala
HomeNationalകേതൻ അഗർവാൾ കൊലപാതകം: കൊലപാതകത്തിന് ശേഷം പ്രതി സിയയുടെ പക്കലായിരുന്നു കെതന്റെ...

കേതൻ അഗർവാൾ കൊലപാതകം: കൊലപാതകത്തിന് ശേഷം പ്രതി സിയയുടെ പക്കലായിരുന്നു കെതന്റെ ഫോൺ; നിർണ്ണായക തെളിവുകൾ നശിപ്പിച്ചോയെന്ന് സംശയം | Ketan Agarwal Murder Case

🎙️ Latest Podcast

പുനെ: പുനെയിലെ ലോഹഗഡ് കോട്ടയിൽ നിന്ന് കെതൻ അഗർവാളിനെ (26) തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിൽ അന്വേഷണം ശക്തമാക്കി പോലീസ്. കൊലപാതകത്തിന് ശേഷം കെതന്റെ മൊബൈൽ ഫോൺ കുറച്ചുനാൾ പ്രതിയായ പ്രതിശ്രുതവധു സിയയുടെ കൈവശമായിരുന്നുവെന്ന് പോലീസ് കണ്ടെത്തി (Ketan Agarwal Murder Case). പിന്നീട് ഈ ഫോൺ സിയ തന്നെയാണ് കെതന്റെ കുടുംബത്തിന് കൈമാറിയത്. ഫോണിലെ വിവരങ്ങൾ പ്രതികൾ നശിപ്പിച്ചിട്ടുണ്ടോ അതോ തെളിവുകൾ കൈകടത്തിയിട്ടുണ്ടോ എന്ന കാര്യത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.

ഫെബ്രുവരിയിൽ വിവാഹനിശ്ചയം കഴിഞ്ഞ ഇരുവരും നവംബറിൽ വിവാഹിതരാകാനിരിക്കുകയായിരുന്നു. 17 കോടി രൂപ ചെലവഴിച്ച് ജയ്പൂരിലെ കൊട്ടാരത്തിലായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ, സിയയും തന്റെ കാമുകൻ ചേതൻ ചൗധരിയും ചേർന്ന് കെതനെ കോട്ടയിൽ നിന്ന് തള്ളിയിട്ടു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. വിവാഹത്തിന് മുൻപേ സിയയുടെയും ചേതന്റെയും അടുപ്പത്തെക്കുറിച്ച് കെതന് സംശയമുണ്ടായിരുന്നുവെന്നും, ഇക്കാര്യം കുടുംബത്തോട് പങ്കുവെച്ചിരുന്നുവെന്നും കെതന്റെ പിതാവ് വിശാൽ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

സംഭവം നടന്ന ലോഹഗഡ് കോട്ടയിൽ പോലീസ് ഇതിനോടകം ക്രൈം സീൻ റീക്രിയേഷൻ നടത്തിയിട്ടുണ്ട്. സിയയുടെയും ചേതന്റെയും സാന്നിധ്യത്തിൽ ഡമ്മി ഉപയോഗിച്ചായിരുന്നു സംഭവം പുനരാവിഷ്കരിച്ചത്. സിസിടിവി ദൃശ്യങ്ങളിൽ കെതനെയും സിയയെയും പിന്തുടരുന്നത് ചേതൻ ആണെന്ന് ഉറപ്പുവരുത്താൻ ‘ഗെയ്റ്റ് അനാലിസിസ്’ (Gait Analysis – നടത്തത്തിലെ ശൈലി പരിശോധിക്കൽ) എന്ന ശാസ്ത്രീയ പരിശോധനയും പോലീസ് നടത്തുന്നുണ്ട്. നിലവിൽ സിയയും ചേതനും ജൂലൈ 3 വരെ പോലീസ് കസ്റ്റഡിയിലാണ്.

Summary: The investigation into the murder of 26-year-old Ketan Agarwal, who was pushed to his death at Lohagad Fort by his fiancée Siya Goyal and her lover Chetan Chaudhary, has revealed that Ketan’s phone remained in Siya’s possession for a period following the crime. Police are currently investigating whether evidence was tampered with before the phone was handed over to the victim’s family.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.