Description
Digital Voice of Kerala
Tuesday, June 30, 2026

Digital Voice of Kerala
HomeWorldഫ്ലോറിഡയിൽ മുതലയുടെ ആക്രമണം: നദിയിൽ നീന്തുകയായിരുന്ന സ്ത്രീക്ക് ദാരുണാന്ത്യം, 2 പേർക്ക്...

ഫ്ലോറിഡയിൽ മുതലയുടെ ആക്രമണം: നദിയിൽ നീന്തുകയായിരുന്ന സ്ത്രീക്ക് ദാരുണാന്ത്യം, 2 പേർക്ക് പരിക്ക് | Florida Alligator Attacks

🎙️ Latest Podcast

ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയിൽ മുതലകളുടെ ആക്രമണം വർദ്ധിച്ചതോടെ അധികൃതർ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി ഉണ്ടായ വിവിധ മുതല ആക്രമണങ്ങളിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.(Florida Alligator Attacks Result in One Death and Two Injuries)

മരിയോൺ കൗണ്ടിയിൽ ജൂൺ 21-ന് റൈൻബോ റിവറിൽ സ്നോർക്കലിംഗിനിടെ ഒരാൾക്ക് മുതലയുടെ കടിയേറ്റു. ഇതേത്തുടർന്ന് അധികൃതർ താൽക്കാലികമായി നദി അടച്ചിടുകയും പിന്നീട് നടത്തിയ തിരച്ചിലിൽ ആക്രമണകാരിയായ മുതലയെ പിടികൂടുകയും ചെയ്തു. നെൽസൺ ഫിഷ് ക്യാമ്പിൽ തീരത്ത് നിന്ന് മീൻ പിടിക്കുകയായിരുന്ന ഒരു കൗമാരക്കാരന് മുതലയുടെ കടിയേറ്റു. കുട്ടിയുടെ കൈക്കാണ് പരിക്കേറ്റത്. സംഭവസ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ എട്ടുപേടിയോളം നീളമുള്ള മുതലയെ പിടികൂടി കൊന്നു.

സെമിനോൾ കൗണ്ടിയിൽ ഇക്കോൺലോക്കാച്ചീ നദിയിൽ നീന്തുകയായിരുന്ന സ്ത്രീയെ മുതല ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവതി മരണപ്പെട്ടതായി അധികൃതർ സ്ഥിരീകരിച്ചു. സംഭവസ്ഥലത്ത് മുതലയെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഏപ്രിൽ മുതൽ ജൂൺ വരെ മുതലകളുടെ പ്രജനനകാലമായതിനാൽ ഇവ കൂടുതൽ സജീവമായിരിക്കുമെന്ന് ഫ്ലോറിഡ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് കൺസർവേഷൻ കമ്മീഷൻ (FWC) മുന്നറിയിപ്പ് നൽകുന്നു.

Story Summary

Florida wildlife officials have issued urgent warnings following a surge in alligator attacks that resulted in one fatality and two injuries. The attacks occurred across Marion and Seminole counties, coinciding with the alligator mating season, during which the animals are notably more active and prone to wandering into populated areas.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.