കണ്ണൂർ: കേളകം പഞ്ചായത്തിലെ അമ്പായത്തോട് വെണ്ടയ്ക്കും ചാലിൽ ജനവാസ കേന്ദ്രത്തിലിറങ്ങി നാശം വിതച്ച പുലി ഒടുവിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി. തിങ്കളാഴ്ച രാത്രിയോടെയാണ് വട്ടക്കാട്ടിൽ കുഞ്ഞിന്റെ ഉടമസ്ഥതയിലുള്ള റബ്ബർ തോട്ടത്തിൽ സ്ഥാപിച്ച കൂട്ടിൽ പുലി അകപ്പെട്ടത്.(Leopard in trap, leopard that Created Panic In Kelakam Kannur Caught In Forest Department Trap)
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ പ്രദേശത്ത് പുലിയുടെ സാന്നിധ്യം നാട്ടുകാർക്ക് വലിയ ഭീഷണി ഉയർത്തിയിരുന്നു. പ്രദേശത്തെ വളർത്തുമൃഗങ്ങളെ പുലി നിരന്തരം പിടികൂടിയിരുന്നു. ഒരു ആടിനെ പുലി കൊന്നു ഭക്ഷിക്കുകയും, പശുക്കിടാവിന് പരിക്കേൽപ്പിക്കുകയും ചെയ്തതോടെയാണ് നാട്ടുകാർ വനം വകുപ്പിനെ സമീപിച്ചത്. പ്രദേശത്ത് പുലിയിറങ്ങിയത് സി.സി.ടി.വി ക്യാമറകളിലും സ്ഥിരീകരിക്കപ്പെട്ടിരുന്നു.
ആവശ്യം ശക്തമായതിനെത്തുടർന്ന് വനം വകുപ്പ് പ്രദേശത്ത് കൂട് സ്ഥാപിക്കാൻ തീരുമാനിക്കുകയായിരുന്നു. ആടിനെ കെണിയിൽ വെച്ചാണ് വനം വകുപ്പ് പുലിയെ പിടികൂടിയത്. കൊട്ടിയൂർ വന്യജീവി സങ്കേതത്തിൽ നിന്നുള്ള പുലിയാണ് ജനവാസ കേന്ദ്രത്തിലിറങ്ങിയിരുന്നതെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.
Story Summary
A leopard that caused panic in the residential areas of Kelakam, Kannur, by attacking livestock has been caught in a trap set by the Forest Department. The leopard was successfully trapped in a cage placed in a rubber plantation after repeated incidents of animal attacks, providing significant relief to the local community.

