ബംഗളൂരു: വ്യത്യസ്ത സംസ്ഥാനങ്ങളിലായി നാല് വോട്ടർ ഐഡികൾ കൈവശം വെച്ചെന്ന കേസിൽ പ്രശസ്ത നടൻ പ്രകാശ് രാജിനെതിരെ ബംഗളൂരു മജിസ്‌ട്രേറ്റ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. കോടതി മൂന്ന് തവണ സമൻസുകൾ അയച്ചിട്ടും നടൻ ഹാജരാകാൻ തയ്യാറാകാത്തതിനെത്തുടർന്നാണ് കർശന നടപടിയിലേക്ക് കോടതി നീങ്ങിയത്.(Actor Prakash Raj, Non Bailable Warrant Against Actor Prakash Raj In Multiple Voter ID Case)
ബംഗളൂരുവിലെ ശാന്തിനഗർ, തെലങ്കാനയിലെ സെരിലിംഗംപള്ളി, തമിഴ്‌നാട്ടിലെ വേളാച്ചേരി എന്നിവിടങ്ങളിലായി പ്രകാശ് രാജിന് നാല് വോട്ടർ ഐഡി കാർഡുകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ശേഷാദ്രിപുരം സ്വദേശി കെ. ദിലീപ് കുമാറാണ് കോടതിയിൽ പരാതി നൽകിയത്. വേളാച്ചേരിയിൽ മാത്രം നടന് രണ്ട് വോട്ടർ ഐഡികൾ ഉണ്ടെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
തിരഞ്ഞെടുപ്പ് നിയമങ്ങൾ പ്രകാരം ഒരാൾക്ക് ഒരു നിയോജക മണ്ഡലത്തിൽ മാത്രമേ വോട്ടർ ഐഡി പാടുള്ളൂ എന്നിരിക്കെയാണ് ഈ നിയമലംഘനം നടന്നതെന്ന് പരാതിക്കാരൻ ആരോപിക്കുന്നു. നേരത്തെ അയച്ച സമൻസുകളും വാറന്റുകളും അവഗണിച്ച് കോടതിയിൽ ഹാജരാകാത്ത പ്രകാശ് രാജിന്റെ നടപടിയിൽ കോടതി ശക്തമായ അതൃപ്തി രേഖപ്പെടുത്തി.
Story Summary
The Bangalore Magistrate Court has issued a non-bailable warrant against actor Prakash Raj for allegedly possessing four voter ID cards across three different states, violating electoral laws. The court took this strict action following the actor’s repeated failure to appear despite receiving multiple summons in connection with a complaint filed by a local resident.

