കൊച്ചി: സ്മാർട്ട്ഫോൺ വിപണിയിൽ തരംഗം സൃഷ്ടിക്കാൻ ചൈനീസ് മുൻനിര ബ്രാൻഡായ ഷവോമി തങ്ങളുടെ ഏറ്റവും പുതിയ ‘റെഡ്മി ടർബോ’ (Redmi Turbo 5 price India) സീരീസ് ആദ്യമായി ഇന്ത്യയിൽ അവതരിപ്പിച്ചു. ഫോണുകളിൽ കടുത്ത പെർഫോമൻസും വേഗതയും ആഗ്രഹിക്കുന്ന പവർ യൂസർമാരെയും ഗെയിമർമാരെയും ലക്ഷ്യമിട്ടാണ് ‘റെഡ്മി ടർബോ 5’ (Redmi Turbo 5) വിപണിയിൽ എത്തിച്ചിരിക്കുന്നത്. കരുത്തുറ്റ പ്രോസസ്സർ, അസാധാരണമായ ബാറ്ററി ദൈർഘ്യം, മെച്ചപ്പെട്ട ഇമേജിംഗ് സവിശേഷതകൾ, പ്രീമിയം ഡിസൈൻ എന്നിവയെല്ലാം ഒത്തുചേരുന്ന ഒരു മികച്ച പ്രീമിയം പാക്കേജായാണ് ഈ സ്മാർട്ട്ഫോൺ ഡിസൈൻ ചെയ്തിരിക്കുന്നത്.
മൾട്ടിടാസ്കിംഗും ഹെവി ഗെയിമിംഗും സുഗമമാക്കാൻ ഏറ്റവും പുതിയ എൽ.പി.ഡി.ഡി.ആർ.5എക്സ് (LPDDR5X) അൾട്രാ റാമും യു.എഫ്.എസ് 4.1 (UFS 4.1) അതിവേഗ സ്റ്റോറേജുമാണ് ഇതിൽ നൽകിയിരിക്കുന്നത്. റെഡ്മി സീരീസിലെ ഏറ്റവും വലിയ ബാറ്ററിയായ 7540 എം.എ.എച്ച് (7,540mAh) മെഗാ ബാറ്ററിയാണ് ഇതിന്റെ പ്രധാന ആകർഷണം. പുതിയ 16% സിലിക്കൺ കാർബൺ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ഈ ബാറ്ററി വെറും 30 മിനിറ്റിൽ 51% വരെ ചാർജ് ചെയ്യാൻ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 100 വാട്ട് ഹൈപ്പർ ചാർജിങ് (100W HyperCharge) പിന്തുണയും ഇതിനുണ്ട്.
രൂപകൽപ്പനയുടെ കാര്യത്തിലും ടർബോ 5 ഏറെ മുന്നിലാണ്. ഇരുവശത്തും ഡ്യുവൽ സൈഡഡ് പ്രീമിയം ഗ്ലാസ് ബോഡി, എയറോസ്പേസ് ഗ്രേഡ് മെറ്റൽ ഫ്രെയിം, ഡിസ്പ്ലേ സംരക്ഷണത്തിനായി ശക്തമായ കോർണിംഗ് ഗൊറില്ല ഗ്ലാസ് 7ഐ (Corning Gorilla Glass 7i) എന്നിവ ഫോണിന് നൽകിയിട്ടുണ്ട്. കൂടാതെ, പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും കടുത്ത സംരക്ഷണം ഉറപ്പാക്കാൻ ഐ.പി.66, ഐ.പി.68, ഐ.പി.69, ഉയർന്ന മർദ്ദമുള്ള ജലപ്രവാഹങ്ങളെ പ്രതിരോധിക്കുന്ന ഐ.പി.69കെ (IP69K) റേറ്റിംഗുകളും ഈ ഫോണിന്റെ സവിശേഷതയാണ്.
വിലയും ഓഫറുകളും താഴെ പറയുന്ന പ്രകാരമാണ്:
-
8GB റാം + 256GB സ്റ്റോറേജ്:
-
യഥാർത്ഥ വില (MRP): ₹37,999
-
ബാങ്ക് ഡിസ്കൗണ്ട് (IBD): ₹2,000
-
ഫലപ്രദമായ വില (Net Effective Price): ₹35,999
-
-
12GB റാം + 256GB സ്റ്റോറേജ്:
-
യഥാർത്ഥ വില (MRP): ₹40,999
-
ബാങ്ക് ഡിസ്കൗണ്ട് (IBD): ₹2,000
-
ഫലപ്രദമായ വില (Net Effective Price): ₹38,999
-
Story Summary: Xiaomi has launched its performance-focused Redmi Turbo series for the first time in India with the introduction of the Redmi Turbo 5. Packed with LPDDR5X Ultra RAM and UFS 4.1 storage, the phone features a massive 7,540mAh Silicon-Carbon battery that charges up to 51% in 30 minutes. It boasts premium build quality with an aerospace-grade metal frame, Gorilla Glass 7i protection, and ultimate durability with IP66/68/69/69K ratings. The effective starting price in India is ₹35,999 after a ₹2,000 bank discount.

