ഫിഫ ലോകകപ്പ് 2026-ൽ സ്വിറ്റ്സർലൻഡ് തങ്ങളുടെ നോക്കൗട്ട് സാധ്യതകൾ സജീവമാക്കി. വ്യാഴാഴ്ച നടന്ന മത്സരത്തിൽ ബോസ്നിയ-ഹെർസഗോവിനയെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് സ്വിറ്റ്സർലൻഡ് തകർത്തത് (Switzerland vs Bosnia). ജോഹാൻ മൻസാംബി ഇരട്ട ഗോളുകൾ നേടിയപ്പോൾ റൂബൻ വർഗാസും ഗ്രാനിറ്റ് ഷാക്കയും ഓരോ ഗോളുകൾ വീതം നേടി സ്വിസ് പടയുടെ വിജയം ഉറപ്പിച്ചു. ആദ്യ മത്സരത്തിൽ ഖത്തറിനോട് സമനില വഴങ്ങിയ സ്വിറ്റ്സർലൻഡ്, ഈ വിജയത്തോടെ നാല് പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമതെത്തി. തുടർച്ചയായ തോൽവികളോടെ ബോസ്നിയ ടൂർണമെന്റിൽ നിന്ന് പുറത്താകലിന്റെ വക്കിലാണ്.
മറ്റൊരു മത്സരത്തിൽ ദക്ഷിണാഫ്രിക്കയും ചെക് റിപ്പബ്ലിക്കും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. ആദ്യ മത്സരത്തിൽ മെക്സിക്കോയോട് പരാജയപ്പെട്ട സൗത്ത് ആഫ്രിക്കയ്ക്ക് ഈ സമനില ടൂർണമെന്റിൽ നിലനിൽക്കാൻ അനിവാര്യമായിരുന്നു. ചെക്ക് റിപ്പബ്ലിക്കിന് വേണ്ടി മിഖൽ സാദിലെക്ക് ഗോൾ നേടിയപ്പോൾ, ടെബോഹോ മോകോനയുടെ പെനാൽറ്റി ഗോളിലൂടെ സൗത്ത് ആഫ്രിക്ക സമനില പിടിച്ചുവാങ്ങി. ഇതോടെ ഇരു ടീമുകൾക്കും ഓരോ പോയിന്റ് വീതമായി. വരാനിരിക്കുന്ന അവസാന ഗ്രൂപ്പ് മത്സരങ്ങളിൽ വിജയിച്ചാൽ മാത്രമേ ഈ ടീമുകൾക്ക് നോക്കൗട്ട് സാധ്യതയുള്ളൂ.
അതേസമയം, ഐവറികോസ്റ്റ് താരം എലൈ വാഹിക്ക് കാനഡയിലേക്ക് പ്രവേശിക്കാൻ വിസ അനുവദിച്ചു. നേരത്തെ, വാഹിക്കെതിരെ ഉയർന്ന ഒത്തുകളി ആരോപണങ്ങളെത്തുടർന്ന് കാനഡ വിസ നിഷേധിച്ചിരുന്നു. എന്നാൽ തുടർനടപടികൾക്ക് ശേഷം കനേഡിയൻ അധികൃതർ വിസ നൽകാൻ തയ്യാറായി. ഫ്രഞ്ച് ലീഗിൽ കളിക്കുമ്പോൾ നടന്ന ഒരു സംഭവുമായി ബന്ധപ്പെട്ട് വാഹിക്കെതിരെ അന്വേഷണം നടക്കുന്നതായിരുന്നു വിസ തടയുന്നതിന് കാരണമായത്. ജർമ്മനിക്കെതിരായ ഐവറികോസ്റ്റിന്റെ മത്സരത്തിൽ താരം കളിക്കുമെന്ന് ഉറപ്പായി.
Summary: Switzerland reignited their knockout hopes with a convincing 4-1 victory over Bosnia-Herzegovina, led by a brace from Johan Manzambi, while South Africa kept their tournament alive with a hard-fought 1-1 draw against the Czech Republic. Meanwhile, Ivory Coast forward Elye Wahi has been granted a visa to enter Canada following initial denials over spot-fixing allegations, allowing him to participate in the upcoming match against Germany.

