ചെന്നൈ: കേന്ദ്രത്തിൽ നിന്ന് തമിഴ്നാടിന് ലഭിക്കേണ്ട അർഹമായ നികുതി വിഹിതം നേടിയെടുക്കാൻ നിയമസഭയിൽ പ്രമേയം പാസാക്കുമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ വ്യക്തമാക്കി. വ്യാഴാഴ്ച നിയമസഭയിൽ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക അവകാശങ്ങൾക്കായി സർക്കാർ കർശന നിലപാട് സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചത്.(Tamil Nadu financial devolution, Tamil Nadu To Seek Legal Recourse For Financial Devolution And Boost Heritage Tourism)
കേന്ദ്രത്തിന്റെ വിവേചനപരമായ സമീപനത്തിനെതിരെ ശക്തമായി പോരാടാൻ സർക്കാർ തീരുമാനിച്ചു. ഇതിനായി ഒരു പ്രത്യേക നിയമസമിതിയെ നിയോഗിക്കും. കേന്ദ്ര സർക്കാർ തമിഴ്നാടിനോട് കാണിക്കുന്ന വിവേചനങ്ങളെക്കുറിച്ച് വിശദമായ റിപ്പോർട്ട് പ്രസിദ്ധീകരിക്കുമെന്നും ഗവർണർ അറിയിച്ചു.
കീലടി, ആദിത്യനല്ലൂർ തുടങ്ങിയ പുരാവസ്തു ഗവേഷണ കേന്ദ്രങ്ങളിൽ തുടർപഠനങ്ങൾ നടത്തും. കീലടി, ആദിത്യനല്ലൂർ എന്നിവയ്ക്ക് യുനെസ്കോയുടെ ‘ലോക പൈതൃക പദവി’ ലഭിക്കാൻ സർക്കാർ പരിശ്രമിക്കും. തമിഴ് സംസ്കാരത്തിന്റെ ചരിത്രം വിദ്യാർത്ഥികൾക്കും വിനോദസഞ്ചാരികൾക്കും നേരിട്ടനുഭവിക്കാൻ ആദിത്യനല്ലൂർ, കൊടുമണൽ, ഗംഗൈകൊണ്ട ചോഴപുരം തുടങ്ങിയ സ്ഥലങ്ങളിൽ ഓഗ്മെന്റഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി സംവിധാനങ്ങൾ ഒരുക്കും. പ്രകൃതിവിഭവങ്ങളെയും പരിസ്ഥിതിയെയും സംരക്ഷിച്ചുകൊണ്ട് വിനോദസഞ്ചാര മേഖലയെ വികസിപ്പിക്കാൻ സമഗ്രമായ ‘സുസ്ഥിര വിനോദസഞ്ചാര നയം’ സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Summary
In his address to the Tamil Nadu Legislative Assembly, Governor Rajendra Vishwanath Arlekar announced that the state government will challenge the Union government’s discriminatory financial allocation in court. The government also unveiled ambitious plans to secure UNESCO heritage status for key archaeological sites and integrate AR/VR technology to promote Tamil cultural tourism.

