കാൺബെറ: ഗസ്സയിലേക്ക് സഹായവുമായി കപ്പൽ മാർഗ്ഗം എത്തിയ ആക്ടിവിസ്റ്റുകളെ ഇസ്രായേൽ സേന കസ്റ്റഡിയിലെടുത്ത് പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തുവെന്ന ഗുരുതര ആരോപണത്തിൽ ഓസ്ട്രേലിയൻ ഫെഡറൽ പോലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ മെയ് മാസത്തിൽ ‘ഗ്ലോബൽ സുമൂദ്’ ഫ്ലോട്ടില്ലയുടെ ഭാഗമായിരുന്ന നാല് വനിതാ ആക്ടിവിസ്റ്റുകൾ ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങ്ങുമായും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായും നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഔദ്യോഗിക നടപടി.(Allegations Of Abuse Against Israeli Forces, Australian Federal Police Investigates)
മെയ് 18-ന് ഇസ്രായേൽ സേന തടഞ്ഞുവെച്ച നൂറുകണക്കിന് ആക്ടിവിസ്റ്റുകളിൽ 11 ഓസ്ട്രേലിയൻ പൗരന്മാരും ഉൾപ്പെട്ടിരുന്നു. തങ്ങളെ തട്ടിക്കൊണ്ടുപോയെന്നും, ക്രൂരമായി മർദ്ദിച്ചുവെന്നും, പീഡിപ്പിച്ചുവെന്നും ആക്ടിവിസ്റ്റുകൾ ആരോപിക്കുന്നു. ഇവരുടെ പരാതിയിൽ സ്വതന്ത്രമായ അന്വേഷണം നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ആക്ടിവിസ്റ്റുകളുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഇസ്രായേൽ എംബസി വക്താവ് പ്രതികരിച്ചു. ആരോപണങ്ങൾക്ക് വിശ്വാസയോഗ്യമായ തെളിവുകളൊന്നുമില്ലെന്നും തങ്ങൾക്കുമുന്നിൽ ഔദ്യോഗിക പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും എംബസി വ്യക്തമാക്കി. ഇവർ ‘പ്രൊഫഷണൽ പ്രകോപനക്കാർ’ ആണെന്നും ഇസ്രായേൽ അധികൃതർ ആരോപിക്കുന്നു.
Story Summary
The Australian Federal Police has launched an inquiry into allegations that Israeli forces abused, tortured, and sexually assaulted activists detained after their Gaza-bound aid flotilla was intercepted in May. While the activists demand an independent investigation, the Israeli embassy has dismissed the claims as unsubstantiated and lacking credible evidence.

