ടോക്യോ: ലോകത്തിലെ ഏറ്റവും പഴക്കമേറിയ രാജകുടുംബങ്ങളിലൊന്നായ ജപ്പാനിലെ സാമ്രാജ്യത്വ കുടുംബം കടുത്ത പ്രതിസന്ധിയിൽ. കുടുംബാംഗങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ, രാജകീയ ചുമതലകൾ നിർവഹിക്കാനും ഭാവിയിൽ അവകാശികളെ കണ്ടെത്താനും ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് സർക്കാർ പുതിയ പ്രഖ്യാപനവുമായി രംഗത്തെത്തിയത്.(Japan imperial family, Japan proposes adopting male relatives to save imperial succession)
രാജകുടുംബത്തിന് ദൂരെയുള്ള പുരുഷ ബന്ധുക്കളെ ദത്തെടുക്കാൻ അധികാരം നൽകുന്ന ബില്ലാണ് ചർച്ചയാകുന്നത്. ഇതിലൂടെ പുരുഷന്മാരായ അവകാശികളുടെ എണ്ണം വർദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. വിവാഹശേഷം സാധാരണ പൗരന്മാരായി മാറുന്ന രീതിക്ക് പകരം, സ്ത്രീകളായ രാജകുടുംബാംഗങ്ങൾക്ക് വിവാഹശേഷവും തങ്ങളുടെ പദവിയും സ്ഥാനവും നിലനിർത്താൻ അവസരം നൽകുന്നതും ബില്ലിൽ ഉൾപ്പെടുന്നു.
1947-ലെ ഇംപീരിയൽ ഹൗസ് ഹോൾഡ് നിയമപ്രകാരം പുരുഷന്മാർക്ക് മാത്രമേ സിംഹാസനത്തിൽ അവകാശമുള്ളൂ. നിലവിൽ ചക്രവർത്തി നരുഹിതോയ്ക്ക് ഒരു മകൾ മാത്രമാണുള്ളത്. സിംഹാസനത്തിലേക്ക് നിലവിൽ മൂന്നു പേർക്ക് മാത്രമാണ് അവകാശമുള്ളത് – നരുഹിതോയുടെ സഹോദരൻ, സഹോദരന്റെ മകൻ പ്രിൻസ് ഹിസാഹിതോ, പ്രിൻസ് ഹിറ്റാച്ചി എന്നിവർ. ഇവരിൽ പ്രിൻസ് ഹിസാഹിതോ മാത്രമാണ് കുടുംബത്തിലെ ഏക യുവാവ്. ഇദ്ദേഹത്തെ ആശ്രയിച്ചാണ് രാജവാഴ്ചയുടെ ഭാവി ഇരിക്കുന്നത്.
പുരുഷന്മാർക്ക് മാത്രം സിംഹാസനം എന്ന നിയമം മാറ്റണമെന്നും, സ്ത്രീകൾക്ക് ചക്രവർത്തിനിയാകാൻ അവസരം നൽകണമെന്നുമാണ് പൊതുജനങ്ങളുടെയും പല രാഷ്ട്രീയ നിരീക്ഷകരുടെയും അഭിപ്രായം. ജപ്പാന്റെ ചരിത്രത്തിൽ സ്ത്രീകൾ ചക്രവർത്തിമാരായി ഭരിച്ചിട്ടുള്ള പാരമ്പര്യമുണ്ട്. രാജകുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ പുരുഷ ബന്ധുക്കളെ ദത്തെടുക്കുന്നത് കൊണ്ട് മാത്രം പ്രശ്നം പരിഹരിക്കപ്പെടില്ലെന്നും, സ്ത്രീകളെയും ഭരണാധികാരികളായി അംഗീകരിക്കുകയാണ് വേണ്ടതെന്നും വലിയൊരു വിഭാഗം വാദിക്കുന്നു.
Story Summary
Facing a succession crisis due to a dwindling number of male heirs, the Japanese government is proposing legislation to allow the imperial family to adopt distant male relatives. While the bill also intends to let female royals retain their titles after marriage, it stops short of allowing women to ascend the Chrysanthemum Throne, sparking debate and criticism over the exclusion of women from imperial succession.

