Sunday, February 8, 2026
HomeKeralaകാര്യവട്ടത്ത് 'ഇന്ത്യൻ' ലഹരി; കിവീസിനെ വീഴ്ത്തി ഇന്ത്യയ്ക്ക് പരമ്പര; ഇഷാന് സെഞ്ചുറി,...

കാര്യവട്ടത്ത് ‘ഇന്ത്യൻ’ ലഹരി; കിവീസിനെ വീഴ്ത്തി ഇന്ത്യയ്ക്ക് പരമ്പര; ഇഷാന് സെഞ്ചുറി, അർഷ്ദീപിന് അഞ്ച് വിക്കറ്റ് | India vs New Zealand T20

തിരുവനന്തപുരം: സ്വന്തം മണ്ണിൽ സഞ്ജു സാംസൺ നിരാശപ്പെടുത്തിയെങ്കിലും ഇഷാൻ കിഷന്റെ സെഞ്ചുറി കരുത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം (India vs New Zealand T20). കാര്യവട്ടത്ത് നടന്ന അഞ്ചാം ട്വന്റി-20യിൽ ന്യൂസീലൻഡിനെ 46 റൺസിന് തോൽപ്പിച്ചതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 4-1ന് കൈക്കലാക്കി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 271 റൺസെന്ന കൂറ്റൻ സ്കോറാണ് അടിച്ചെടുത്തത്. വെറും 42 പന്തിൽ സെഞ്ചുറി തികച്ച ഇഷാൻ, 10 സിക്സറുകളുടെ അകമ്പടിയോടെയാണ് കാര്യവട്ടത്തെ ഗാലറിയെ ഇളക്കിമറിച്ചത്. ഇഷാനൊപ്പം ചേർന്ന് മൂന്നാം വിക്കറ്റിൽ 137 റൺസിന്റെ കൂട്ടുകെട്ടാണ് സൂര്യ പടുത്തുയർത്തിയത്. അവസാന ഓവറുകളിൽ ഹാർദിക്കും തകർത്തടിച്ചതോടെ ഇന്ത്യൻ സ്കോർ 270 കടന്നു. അതേസമയം , ഹോം ഗ്രൗണ്ടിൽ വലിയ പ്രതീക്ഷയുമായെത്തിയ സഞ്ജു ആറ് റൺസെടുത്ത് പുറത്തായത് ആരാധകരെ നിരാശരാക്കി.

272 റൺസ് ലക്ഷ്യമിട്ടിറങ്ങിയ ന്യൂസീലൻഡ് 19.4 ഓവറിൽ 225 റൺസിന് പുറത്തായി. 38 പന്തിൽ 80 റൺസെടുത്ത ഫിൻ അലൻ ഇന്ത്യയെ ഒരു ഘട്ടത്തിൽ വിറപ്പിച്ചെങ്കിലും അക്ഷർ പട്ടേൽ അലനെ വീഴ്ത്തി ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു.

51 റൺസ് വഴങ്ങിയെങ്കിലും നിർണ്ണായകമായ 5 വിക്കറ്റുകൾ വീഴ്ത്തി അർഷ്ദീപ് കിവീസ് ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചു. 33 റൺസിന് 3 വിക്കറ്റുകൾ വീഴ്ത്തി അക്ഷറും മികച്ച പിന്തുണ നൽകി.

ലോകകപ്പിന് മുന്നോടിയായുള്ള അവസാനവട്ട ഒരുക്കങ്ങൾ ഗംഭീരമാക്കാൻ ഈ വിജയത്തോടെ ഇന്ത്യയ്ക്കായി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Updates