Description
Digital Voice of Kerala
Thursday, June 11, 2026

Digital Voice of Kerala
FIFA World Cup Banner - Live Updates
HomeNationalഇന്ത്യയുടെ ആദ്യ ഗ്ലോബല്‍ ഗെയിമിംഗ് സൂപ്പര്‍സ്റ്റാറിനായുള്ള തിരച്ചില്‍ ആരംഭിച്ചു

ഇന്ത്യയുടെ ആദ്യ ഗ്ലോബല്‍ ഗെയിമിംഗ് സൂപ്പര്‍സ്റ്റാറിനായുള്ള തിരച്ചില്‍ ആരംഭിച്ചു

🎙️ Latest Podcast

കൊച്ചി: ഇന്ത്യയുടെ ആദ്യ ഗ്ലോബല്‍ ഗെയിമിംഗ് സൂപ്പര്‍സ്റ്റാറിനെ കണ്ടെത്തുന്നതിനായി ലോകത്തെ ആദ്യ ലൈവ് ഗ്ലോബല്‍ ഗെയിമിംഗ് റിയാലിറ്റി ഷോയായ ഗുഡ് ഗെയിം ഇന്ത്യയില്‍ ആരംഭിച്ചു. പ്രമുഖ നടിയും സംരംഭകയുമായ സാമന്ത റൂത്ത് പ്രഭുവാണ് ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസഡര്‍. ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്ത്, പ്രശസ്ത ഗെയിമിംഗ് കണ്ടന്റ് ക്രിയേറ്റര്‍ ഉജ്ജ്വല്‍ ചൗരസ്യ (ടെക്നോ ഗെയ്മേഴ്സ്) എന്നിവരും ഗുഡ് ഗെയിമിന്റെ ഗ്ലോബല്‍ അംബാസഡര്‍മാരാണ്.
റിയാലിറ്റി ഷോ വിജയിക്ക് ഒരു കോടി രൂപ സമ്മാനത്തുകയുണ്ട്. ഇന്ത്യയിലെ റിയാലിറ്റി ഷോകളില്‍ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകകളിലൊന്നാണിത്. കൂടാതെ, ആഗോള തലത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള അവസരവും ലഭിക്കും. ഷോയ്ക്കായി പ്രതിവര്‍ഷം 100 കോടി രൂപവരെ നിക്ഷേപിക്കാനാണ് ഗുഡ് ഗെയിമിന്റെ പദ്ധതി. ഇസ്പോര്‍ട്സ്, വിനോദം, പ്രകടനകലകള്‍ എന്നിവ സംയോജിപ്പിച്ച പ്രത്യേക മത്സര രൂപത്തിലാണ് ഷോ ഒരുക്കിയിരിക്കുന്നത്. മത്സരാര്‍ത്ഥികളുടെ ഗെയിമിംഗ് കഴിവിനൊപ്പം സൃഷ്ടിപരത, ക്യാമറ സാന്നിധ്യം, സമ്മര്‍ദ്ദത്തില്‍ പ്രകടനം എന്നിവയും വിലയിരുത്തും.

ഇന്ത്യയിലെ വലിയ ഗെയിമിംഗ്, വിനോദ സമൂഹങ്ങളെ ഒരേ വേദിയില്‍ കൊണ്ടുവരികയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രതിഭകള്‍ക്ക് ആഗോള അവസരങ്ങള്‍ തുറക്കുന്നതുമാണ് ഈ ഷോയെന്ന് ഗുഡ് ഗെയിം സ്ഥാപകന്‍ റൈ കോക്ഫീല്‍ഡ് പറഞ്ഞു. ഇന്നത്തെ യുവതയുടെ സ്വപ്നങ്ങള്‍ എങ്ങനെ മാറിക്കൊണ്ടിരിക്കുകയാണ് എന്നതിന്റെ ഉദാഹരണമാണ് ഗുഡ് ഗെയിമെന്നും കഴിവിനും ആത്മവിശ്വാസത്തിനും ആഗോള വേദി ഒരുക്കുന്ന ഈ ഷോ പുതിയ തലമുറയുടെ വിജയത്തെ പുനര്‍വ്യാഖ്യാനിക്കുമെന്നും സാമന്ത റൂത്ത് പ്രഭു പറഞ്ഞു.

18 വയസ്സിന് മുകളിലുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും ഗുഡ് ഗെയിം ഇന്ത്യ ഓഡിഷനില്‍ പങ്കെടുക്കാം.
ഷോര്‍ട്ലിസ്റ്റ് ചെയ്യുന്നവരെ നേരിട്ട് ഓഡിഷനായി ക്ഷണിക്കും. മുംബൈ: ഫെബ്രുവരി 14, 15. ഡല്‍ഹി: ഫെബ്രുവരി 28,മാര്‍ച്ച് 1 എന്നിങ്ങനെയാണ് ഓഡിഷന്‍ തീയതികള്‍.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.