Description
Digital Voice of Kerala
Sunday, June 7, 2026

Digital Voice of Kerala
HomeNationalവോട്ടർമാർക്ക് നന്ദി പറയാൻ മെട്രോ മാർഗ്ഗം യാത്ര ചെയ്ത് കർണാടക മുഖ്യമന്ത്രി:...

വോട്ടർമാർക്ക് നന്ദി പറയാൻ മെട്രോ മാർഗ്ഗം യാത്ര ചെയ്ത് കർണാടക മുഖ്യമന്ത്രി: കനകപുരയിലേക്ക് DK ശിവകുമാറിൻ്റെ ‘കൃതജ്ഞതാ യാത്ര’ | Karnataka CM DK Shivakumar

🎙️ Latest Podcast

ബെംഗളൂരു: കർണാടക മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം തന്റെ മണ്ഡലമായ കനകപുരയിലേക്കുള്ള ആദ്യ സന്ദർശനത്തിന് വ്യത്യസ്തമായ വഴി തിരഞ്ഞെടുത്ത് ഡി.കെ. ശിവകുമാർ. വോട്ടർമാരോടുള്ള നന്ദി സൂചകമായി സംഘടിപ്പിക്കുന്ന ‘കൃതജ്ഞതാ യാത്രയിൽ’ പങ്കെടുക്കാൻ ഞായറാഴ്ച അദ്ദേഹം മെട്രോ ട്രെയിനിലാണ് യാത്ര തിരിച്ചത്.(Karnataka CM DK Shivakumar Travels By Metro To Thank Kanakapura Voters)

മെട്രോയിൽ കയറുന്നതിന് മുൻപ് മാധ്യമങ്ങളോട് സംസാരിച്ച മുഖ്യമന്ത്രി, തന്റെ രാഷ്ട്രീയ വളർച്ചയിൽ ജനങ്ങൾക്കുള്ള പങ്കിനെക്കുറിച്ച് വാചാലനായി. “ദൊഡ്ഡലഹള്ളിയിലെ എന്റെ ഗ്രാമത്തിൽ നിന്ന് ഇന്നീ സ്ഥാനത്ത് എത്തിയത് ഇവിടുത്തെ ജനങ്ങളുടെ സ്നേഹം കൊണ്ടാണ്. സത്തന്നൂർ, കനകപുര, ബെംഗളൂരു സൗത്ത് തുടങ്ങിയ എല്ലാ മേഖലകളിലും ഉള്ളവർ എനിക്ക് നൽകിയ പിന്തുണ ചെറുതല്ല. മുഖ്യമന്ത്രിയായ ശേഷം എന്നെ കാണാൻ പലരും ആഗ്രഹിക്കുന്നുണ്ടെങ്കിലും തിരക്കുകൾ കാരണം പലർക്കും അതിന് സാധിച്ചിരുന്നില്ല. അവർ ബുദ്ധിമുട്ടി ബെംഗളൂരുവിലേക്ക് വരേണ്ടെന്ന് ഞാൻ നേരത്തെ അഭ്യർത്ഥിച്ചിരുന്നു. അതുകൊണ്ടാണ് അവരെ കാണാൻ ഞാൻ തന്നെ അങ്ങോട്ട് പോകുന്നത്,” അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി പദവിയിലെത്തിയ ശേഷം കനകപുരയിലെ ജനങ്ങളെ നേരിൽ കാണാൻ സാധിക്കാത്തതിലെ വിഷമം മാറ്റാൻ കൂടിയാണ് ഈ യാത്രയെന്ന് വ്യക്തം. വൻ ജനപങ്കാളിത്തമാണ് കനകപുരയിൽ മുഖ്യമന്ത്രിക്ക് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Story Summary

Karnataka Chief Minister D.K. Shivakumar chose to travel by Metro to reach his Kanakapura constituency for a “gratitude tour” to thank his voters. This is his first visit to the region since becoming Chief Minister, aimed at connecting with the people who supported his political journey.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.