പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂരിൽ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് പേർ ദാരുണമായി മരണപ്പെട്ടു (Pathanamthitta Kalanjoor car accident). തമിഴ്‌നാട് സ്വദേശികളായ സുന്ദർ രാജ്, മകൾ ജനനി എന്നിവരാണ് മരിച്ചത്. തമിഴ്‌നാട്ടിലെ ശിവകാശിയിൽ നിന്നും എറണാകുളം ആലുവയിലേക്ക് വരികയായിരുന്ന കാറാണ് പത്തനംതിട്ടയിൽ വെച്ച് ലോറിയുമായി നേർക്കുനേർ കൂട്ടിയിടിച്ചത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽപ്പെട്ടത്. ഇവർ നിലവിൽ തമിഴ്‌നാട്ടിലാണ് സ്ഥിരതാമസമാക്കിയിരിക്കുന്നത്.
അപകടത്തിൽ കാറിലുണ്ടായിരുന്ന മറ്റു രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരിച്ച ജനനിയുടെ സഹോരനെ വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ പ്രണവ് നിലവിൽ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇടിയുടെ അതിശക്തമായ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്ന നിലയിലായിരുന്നു. കാറിനുള്ളിൽ കുടുങ്ങിപ്പോയവരെ നാട്ടുകാരും പോലീസും ചേർന്നാണ് പുറത്തെടുത്തത്. അപകടത്തിൽ ലോറിയിലുണ്ടായിരുന്ന യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. സംഭവസ്ഥലത്തെത്തിയ അഗ്നിശമനസേന (ഫയർഫോഴ്സ്) ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്തിയാണ് റോഡിലെ ഗതാഗതം പുനഃസ്ഥാപിച്ചത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പോലീസ് അറിയിച്ചു.
Story Summary: Two people, Sundar Raj and his daughter Janani, died after their car collided with a lorry at Kalanjoor in Pathanamthitta. The family, originally from Aluva but settled in Sivakasi, Tamil Nadu, was traveling to Aluva when the mishap occurred. Two others, including Janani’s brother, sustained injuries and are hospitalized.

