കൊച്ചി: പെരുമ്പാവൂരിൽ ബസ് യാത്രക്കാരിയുടെ പഴ്സ് കവർന്ന കേസിൽ കർണാടക സ്വദേശിനിയായ മധ്യവയസ്കയെ പോലീസ് പിടികൂടി (Perumbavoor bus theft case). കർണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച (ജൂൺ 4) വൈകിട്ടായിരുന്നു സംഭവം. അയ്മുറിയിൽ നിന്നും പെരുമ്പാവൂരിലേക്ക് വരികയായിരുന്ന ബസിലെ യാത്രക്കാരിയായ കൊമ്പനാട് തെക്കുപുറം സ്വദേശിനിയുടെ പഴ്സാണ് പ്രതി മോഷ്ടിച്ചത്. ബസ് പെരുമ്പാവൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ യാത്രക്കാർ തിരക്കുകൂട്ടി ഇറങ്ങുന്നതിനിടയിലാണ് രാധ ബാഗിൽ നിന്നും പണവും എടിഎം കാർഡും പെൻഡ്രൈവും അടങ്ങിയ പഴ്സ് കവർന്നത്. പഴ്സ് നഷ്ടപ്പെട്ട വിവരം അറിഞ്ഞയുടൻ യാത്രക്കാരി പോലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പോലീസ് വലയിലാക്കിയത്. പെരുമ്പാവൂർ എഎസ്പി ഹർദിക് മീണ, ഇൻസ്പെക്ടർ ആർ. അനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിൽ എസ്ഐമാരായ പ്രവീൺ പ്രകാശ്, ടി.കെ. അനിൽ, എഎസ്ഐ എ.ജി. രതി, സീനിയർ സിപിഒമാരായ രജിത് രാജൻ, എം.ബി. ജയന്തി, സിപിഒ നജ്മി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Story Summary: A 49-year-old woman from Karnataka was arrested by Perumbavoor police for stealing a co-passenger’s purse inside a private bus. The incident occurred at the Perumbavoor bus stand, and the police identified and captured the suspect through a detailed scientific investigation.

