പാൽഘർ/വിരാട്: മൊബൈൽ ഫോണിന്റെ ഡിസ്‌പ്ലേ (Screen) നന്നാക്കാൻ വീട്ടുകാർ പണം നൽകാത്തതിൽ മനംനൊന്ത് 17 വയസ്സുകാരിയായ പെൺകുട്ടി ആത്മഹത്യ ചെയ്തു (Virar teenager suicide mobile repair). മുംബൈയ്ക്ക് സമീപമുള്ള പാൽഘർ (Palghar) ജില്ലയിലെ വിരാറിലാണ് (Virar) നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്.
പോലീസ് നൽകുന്ന വിവരമനുസരിച്ച്, പെൺകുട്ടിയുടെ കൈവശമുണ്ടായിരുന്ന സ്മാർട്ട്‌ഫോൺ അടുത്തിടെ താഴെ വീണ് സ്ക്രീൻ പൂർണ്ണമായി തകർന്നിരുന്നു. ഫോൺ നന്നാക്കുന്നതിനായി വലിയൊരു തുക ആവശ്യമായി വന്നതിനെത്തുടർന്ന് പെൺകുട്ടി മാതാപിതാക്കളോട് പണം ആവശ്യപ്പെട്ടു. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പണം ഉടൻ നൽകാൻ കഴിയില്ലെന്ന് മാതാപിതാക്കൾ അറിയിക്കുകയായിരുന്നു.
ഇതേച്ചൊല്ലി വീട്ടിൽ തർക്കമുണ്ടാവുകയും പെൺകുട്ടി കടുത്ത മാനസിക വിഷമത്തിലാവുകയും ചെയ്തു. തുടർന്ന് മാതാപിതാക്കൾ പുറത്തുപോയ സമയത്ത് പെൺകുട്ടി വീട്ടിനുള്ളിൽ ജീവനൊടുക്കുകയായിരുന്നു. വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ അർണാല കോസ്റ്റൽ പോലീസ് എക്സിഡന്റൽ ഡെത്ത് റിപ്പോർട്ട് (ADR) രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.
Story Summary: A 17-year-old girl tragically died by suicide in Virar, Palghar district, following a dispute with her parents over money to repair her damaged mobile phone screen. Due to financial constraints, the parents were unable to provide the cash immediately, which reportedly upset the teenager. The Arnala Coastal Police have registered an Accidental Death Report (ADR) and are investigating the matter.

