തിരുവനന്തപുരം: കേരളത്തിൽ ഇന്നും പെയ്തൊഴിയാതെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് (Kerala rain update today). വരുന്ന ഞായറാഴ്ച വരെ സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
അതേസമയം, കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത അഞ്ചുദിവസത്തേക്കുള്ള ഔദ്യോഗിക മഴ സാധ്യതാ പ്രവചനം അനുസരിച്ച് ഒരു ജില്ലകളിലും നിലവിൽ പ്രത്യേക അലർട്ടുകൾ (യെല്ലോ, ഓറഞ്ച് മുന്നറിയിപ്പുകൾ) പ്രഖ്യാപിച്ചിട്ടില്ല.
എങ്കിലും വരും മണിക്കൂറുകളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇതിനൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റടിച്ചേക്കാമെന്നതിനാൽ പൊതുജനങ്ങൾ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
Story Summary: The Central Meteorological Department has predicted continued rainfall in Kerala today, with scattered rain and strong winds of 30-40 km/h expected until Sunday. While no specific district alerts have been issued for the next five days, moderate rain and lightning are expected across all districts in the coming hours.

