HomeKeralaവിവാഹം കഴിച്ചാലോ കന്യാസ്ത്രീ ആയാലോ പിതാവ് നൽകിയ സ്വത്ത് നഷ്ടമാകില്ല: ഹൈക്കോടതി...

വിവാഹം കഴിച്ചാലോ കന്യാസ്ത്രീ ആയാലോ പിതാവ് നൽകിയ സ്വത്ത് നഷ്ടമാകില്ല: ഹൈക്കോടതി | Kerala High Court Verdict

കൊച്ചി: വിവാഹം കഴിക്കുകയോ കന്യാസ്ത്രീയാവുകയോ ചെയ്താൽ പിതാവ് നൽകിയ സ്വത്തിലുള്ള അവകാശം നഷ്ടമാകുമെന്ന തരത്തിലുള്ള നിബന്ധനകൾക്ക് യാതൊരുവിധ നിയമസാധുതയുമില്ലെന്ന് കേരള ഹൈക്കോടതി. ഇത്തരം വ്യവസ്ഥകൾ വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും പാലിക്കാൻ ബാധ്യതയില്ലെന്നും കോടതി വ്യക്തമാക്കി.(Kerala High Court Verdict On Daughter Property Rights Marriage Or Becoming Nun)

പിതാവ് എഴുതിവെച്ച ധനനിശ്ചയാധാരത്തിലെ ഈ നിബന്ധനയുടെ മറവിൽ സഹോദരിയുടെ സ്വത്ത് സ്വന്തം പേരിലാക്കിയ വൈക്കം സ്വദേശി വർക്കിയുടെ അപ്പീൽ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എസ്. ഈശ്വരന്റെ ചരിത്രപരമായ ഉത്തരവ്. 1965-ൽ വൈക്കം സ്വദേശിയായ പിതാവ് എഴുതിയ ധനനിശ്ചയാധാരപ്രകാരം മകൾ കത്രീനയ്ക്ക് 10 സെന്റ് സ്ഥലം നൽകിയിരുന്നു. എന്നാൽ മകൾ വിവാഹിതയാവുകയോ കന്യാസ്ത്രീയാവുകയോ ചെയ്താൽ ഈ ഭൂമി മകനായ വർക്കിക്ക് ലഭിക്കുമെന്നൊരു പ്രത്യേക വ്യവസ്ഥയും ഇതിൽ ഉൾപ്പെടുത്തിയിരുന്നു.

തുടർന്ന് 1971-ൽ വിവാഹിതയായ കത്രീന ജർമ്മനിയിലേക്ക് കുടിയേറി. 1983-ൽ പിതാവ് മരണപ്പെട്ടതോടെ, ആധാരത്തിലെ ഈ വ്യവസ്ഥ ചൂണ്ടിക്കാണിച്ച് വർക്കി സഹോദരിയുടെ 10 സെന്റ് സ്ഥലം സ്വന്തം പേരിലേക്ക് പോക്കുവരവ് ചെയ്യുകയായിരുന്നു. ഇതിനെതിരെ കത്രീന ആദ്യം മുൻസിഫ് കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ലഭിച്ചില്ല. തുടർന്ന് കോട്ടയം അഡീഷണൽ ജില്ലാ കോടതിയിൽ നൽകിയ അപ്പീലിൽ കത്രീനയ്ക്ക് അനുകൂലമായി വിധി വന്നു. ഈ വിധിക്കെതിരെ വർക്കി ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് തിരിച്ചടിയുണ്ടായത്.

ഒരാൾ വിവാഹം കഴിക്കുന്നതിനോ കന്യാസ്ത്രീയാകുന്നതിനോ തടസ്സമായി നിൽക്കുന്ന ഏത് നിബന്ധനയും ഇന്ത്യൻ കരാർ നിയമത്തിലെ 26-ാം വകുപ്പ് പ്രകാരം പൂർണ്ണമായും അസാധുവാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇത്തരം വ്യവസ്ഥകൾ പൊതുതാത്പര്യത്തിന് വിരുദ്ധമാണെന്നും, പിതാവ് നൽകിയ 10 സെന്റ് ഭൂമിയിൽ കത്രീനയ്ക്ക് പൂർണ്ണമായ നിയമപരമായ അവകാശമുണ്ടെന്നും വ്യക്തമാക്കിക്കൊണ്ട് ഹൈക്കോടതി വർക്കിയുടെ അപ്പീൽ തള്ളുകയായിരുന്നു.

Story Summary

The Kerala High Court ruled that conditions in a property deed stripping a daughter of her share if she marries or becomes a nun are legally invalid. Dismissing an appeal by a brother who claimed his sister’s land based on their father’s 1965 deed, the court stated such conditions violate Section 26 of the Indian Contract Act.

Clickable Info Box

Latest updates

വെസ്റ്റ് ഇൻഡീസ് ഇതിഹാസം സർ ഗാരി സോബേഴ്‌സ് അന്തരിച്ചു;...

ലണ്ടൻ: ലോക ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഇതിഹാസ താരവും വിഖ്യാത ഓൾറൗണ്ടറുമായ സർ ഗാരി സോബേഴ്‌സ് (89) അന്തരിച്ചു (Sir Garry Sobers). വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ബാർബഡോസിലെ വസതിയിലായിരുന്നു അന്ത്യം....

സൗദിയിൽ സ്വദേശി പൗരനെ മർദ്ദിച്ചുകൊന്ന കേസ്; പ്രതിയായ സൗദി...

റിയാദ്: സൗദി അറേബ്യയിൽ സ്വദേശി പൗരനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ സൗദി പൗരന്റെ വധശിക്ഷ (Saudi Arabia, Jazan Capital Punishment) വിജയകരമായി നടപ്പാക്കി. സൗദി പൗരനായ അത്തിയ ബിൻ...

കഴക്കൂട്ടത്ത് യുവതി കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ ശ്രമം;...

തിരുവനന്തപുരം: തലസ്ഥാനത്ത് മൊബൈൽ ക്യാമറ ഉപയോഗിച്ച് വീടിന്റെ ശുചിമുറിയിലെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച പ്രതിയെ വീട്ടുകാർ അതിസാഹസികമായി പിടികൂടി പോലീസിലേൽപ്പിച്ചു. കഴക്കൂട്ടം സ്വദേശിയായ ബിനുവിനെയാണ് വീട്ടുകാരും നാട്ടുകാരും ചേർന്ന് കൈയോടെ പിടികൂടിയത്. ജൂലൈ...

യു.എ.ഇയിൽ 4,000 വർഷം പഴക്കമുള്ള വൻ ശവകുടീരം കണ്ടെത്തി;...

അൽ ഐൻ (യു.എ.ഇ): ചരിത്രപ്രേമികളെയും പുരാവസ്തു ഗവേഷകരെയും ഒരുപോലെ ആവേശത്തിലാഴ്ത്തി യു.എ.ഇയിലെ അൽ ഐൻ (Al Ain Qattara) മേഖലയിൽ ഏകദേശം 4,000 വർഷം പഴക്കമുള്ള കൂറ്റൻ ഭൂഗർഭ ശവകുടീരം കണ്ടെത്തി. അൽ...

ബുക്കിംഗിൽ ഉപഭോക്താക്കളെ പറ്റിക്കാൻ ‘ഡാർക്ക് പാറ്റേണുകൾ’; സ്പൈസ് ജെറ്റിന്...

ന്യൂഡൽഹി: ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമിൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ഡിജിറ്റൽ ഡിസൈൻ രീതികൾ (Dark Patterns) ഉപയോഗിച്ചതിന് പ്രമുഖ ആഭ്യന്തര വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് (SpiceJet) സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (CCPA) ഒരു...

പൊന്നാനിയിൽ ചെരുപ്പുകടയുടെ മറവിൽ എം.ഡി.എം.എ വില്പന; രണ്ടുപേർ പിടിയിൽ,...

പൊന്നാനി: മലപ്പുറം പൊന്നാനിയിൽ ചെരുപ്പുകടയുടെ മറവിൽ രഹസ്യമായി മയക്കുമരുന്ന് വില്പന നടത്തിവന്ന രണ്ട് യുവാക്കൾ പോലീസിന്റെ പിടിയിലായി (Ponnani mdma drug arrest). പൊന്നാനി ചമ്രവട്ടം ജങ്ഷനിൽ പ്രവർത്തിക്കുന്ന ചെരുപ്പുകട കേന്ദ്രീകരിച്ച് വ്യാപകമായി...

തിരുവനന്തപുരത്ത് ഹോട്ടൽ ലിഫ്റ്റിൽ കുടുങ്ങി ശശി തരൂർ എം.പി;...

തിരുവനന്തപുരം: തിരുവനന്തപുരം പി.എം.ജി ജംഗ്ഷനിലെ പ്രശാന്ത് ഹോട്ടലിൽ വെച്ച് ശശി തരൂർ എം.പി (Shashi Tharoor MP) ലിഫ്റ്റിൽ കുടുങ്ങി. ഹോട്ടലിൽ സംഘടിപ്പിച്ച റോട്ടറി ക്ലബ്ബിന്റെ സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം....

കാഴ്ചയില്ലാത്തവർ സ്വപ്നം കാണുമോ? കണ്ടാൽ എന്താണ് കാണുന്നത്?...

കാഴ്ചയില്ലാത്തവർക്ക് സ്വപ്നം കാണാൻ കഴിയുമോ? അവർ സ്വപ്നത്തിൽ ആളുകളെയും സ്ഥലങ്ങളെയും കാണുമോ? വർഷങ്ങളായി പലരുടെയും മനസ്സിലുണ്ടായിരുന്ന ഈ ചോദ്യങ്ങൾക്ക് ശാസ്ത്രീയ പഠനങ്ങൾ നൽകുന്ന മറുപടി ഏറെ കൗതുകകരമാണ്. എല്ലാവരും സ്വപ്നം കാണുന്നുണ്ടെങ്കിലും, കാഴ്ചശേഷിയുള്ളവരുടെയും...